ഫാറൂഖ് കോളേജില്‍ സ്വാതന്ത്ര്യദിനാഘോഷം വര്‍ണ്ണാഭമാക്കി ഹോസ്റ്റല്‍ യൂണിയനുകള്‍

Reports: Abdulla Misbah (Third Sem BMMC)/Hilal Muhammed (First Sem BA Multimedia)
Photos: Abdullah Misbah
2

പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടി. മുഹമ്മദലി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്നു.

ഓഗസ്ത് 15 സ്വാതന്ത്ര്യ ദിനാഘോഷം ഫാറൂഖ് കോളേജില്‍ വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ 9.00 മണിക്ക് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടി. മുഹമ്മദലി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. ഫാറൂഖ് കോളേജ് നാഷനല്‍ കേഡറ്റ് കോര്‍പ്പ്‌സ്(എന്‍.സി.സി കേഡറ്റുകള്‍) സംയുക്തമായി പരേഡില്‍ അണിനിരന്നു. മധുരവിതരണവും നടന്നു. കോളേജിലെ മുഴുവന്‍ അദ്ധ്യാപക അനദ്ധ്യാപകരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

8

9

ഇഖ്ബാല്‍ ഹോസ്റ്റലും ആസാദ് ഹോസ്റ്റലും സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. ഇഖ്ബാല്‍ ഹോസ്റ്റല്‍ യൂണിയന്‍ ഹോസ്റ്റല്‍ അങ്കണത്തില്‍ പച്ചക്കറികൃഷി തുടങ്ങി. ഓഗസ്ത് 16 ബുധനാഴ്ച്ച ‘സ്വാതന്ത്ര്യ സമരം’ എന്ന വിഷയത്തില്‍ ക്വിസ് മത്സരവും നടത്തി. യൂ.ജി. സെമിനാര്‍ ഹാളിലും ലൈബ്രറി അങ്കണത്തിലുമായിരുന്നു മത്സരം. ഓരോ ഹോസ്റ്റലിനെയും പ്രതിനിധീകരിച്ച് രണ്ടു ഗ്രൂപ്പുകള്‍ പങ്കെടുത്തു. മത്സരത്തില്‍ ഐ.ഡി.ബി. ഹോസ്റ്റല്‍ ഒന്നാം സ്ഥാനവും ഇഖ്ബാല്‍ ഹോസ്റ്റല്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ഇഖ്ബാല്‍ ഹോസ്റ്റല്‍ യൂണിയന്‍ ചെയര്‍മാന്‍ അബ്ദുല്‍ സത്താര്‍ (എം.എഡ്) പരിപാടിയുടെ കോര്‍ഡിനേറ്ററായിരുന്നു. ഫിസിക്‌സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥി മൃതുല്‍ ക്വസ്സ് മത്സരത്തിന് നേതൃത്വം നല്‍കി.

7 5

‘എഴുപതു വര്‍ഷത്തെ ഇന്ത്യന്‍ ജനാധിപത്യം’ എന്ന വിഷയത്തില്‍ ആസാദ് ഹോസ്റ്റല്‍ യൂണിയന്‍ വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് അബൂസബാഹ് ലൈബ്രറി കോംപ്ലക്‌സ് പരിസരത്ത് സംവാദം സംഘടിപ്പിച്ചു. പരിപാടിയില്‍ നെഹ്‌റു മുതല്‍ മോദിവരെയുള്ള 70 വര്‍ഷത്തെ ഭരണം നല്ലരീതിയില്‍ അവലോകനം ചെയ്യപ്പെട്ടു. മികച്ച നിരൂപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു. ഹിസ്റ്ററി വിഭാഗം അദ്ധ്യാപകരായ ഡോ. സി.എ. അനസ്, ഡോ. എം. നിസാര്‍ എന്നിവരാണ് പരിപാടി മോഡറേറ്റ് ചെയ്തത്. അഞ്ചു പാനലിസ്റ്റുകള്‍ തങ്ങളുടെ ഹോസ്റ്റലുകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. കബാബ് (ആസാദ് ഹോസ്റ്റല്‍), ജിംഷാദ് (ഇഖ്ബാല്‍ ഹോസ്റ്റല്‍) സഫ്‌വാന്‍ (പ്രസിഡന്‍സി ഹോസ്റ്റല്‍), ഷംന (എസ്.എസ്. ഹോസ്റ്റല്‍), ഫാത്തിമ (ഐ.ഡി.ബി ഹോസ്റ്റല്‍) എന്നിവരായിരുന്നു പാനലിസ്റ്റുകള്‍. ആസാദ് ഹോസ്റ്റല്‍ യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് അസര്‍, വസീം പി. എന്നിവരായിരുന്നു പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാര്‍.

10

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*