പി.എച്ച്.ഡി/ സിവില്‍ സര്‍വ്വീസ് കരസ്ഥമാക്കിയ അദ്ധ്യാപകരെ ആദരിച്ചു.

സിവില്‍ സര്‍വ്വീസ്, പി.എച്ച്.ഡി മേഖലകളില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച ഫാറൂഖ് കോളേജിലെ അദ്ധ്യാപകരെ സ്റ്റാഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്ത് 7, തിങ്കളാഴ്ച്ച 3.00 മണിക്കു കോളേജ് ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷത്തെ യു.പി.എസ്.സി. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 28-ാം റാങ്ക് കരസ്ഥമാക്കിയ ഹംന മര്‍യം (ഇംഗ്ലീഷ്), അറബിക്കില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ. യൂനുസ് സലീം, ഡോ. സാജിദ് ഇ.കെ., ബോട്ടണിയില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ. എസ്. അഞ്ചന, ഫിസിക്‌സില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ. ആയിഷ മുഹ്‌സിന എന്നിവര്‍ ആദരങ്ങള്‍ ഏറ്റുവാങ്ങി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അദ്ധ്യക്ഷനായിരുന്നു. സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് റഷീദ് സ്വാഗതമാശംസിച്ചു. പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി അംഗവുമായ പി.കെ. ഗോപി മുഖ്യ പ്രഭാഷണം നടത്തി.

ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. ബഷീര്‍ കോട്ട, ബോട്ടണി വിഭാഗം തലവന്‍ ഡോ. കിഷോര്‍ കുമാര്‍, അറബിക് വിഭാഗം അദ്ധ്യാപകന്‍ ഡോ. അബ്ദുല്‍ മജീദ്, ഫിസിക്‌സ് വിഭാഗം അദ്ധ്യാപകന്‍ മിഥുന്‍ ഷാ, ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകന്‍ ഹബീബ് സി., ഓഫീസ് സ്റ്റാഫ് അനീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജംഷിദ് വി.പി. നന്ദി പറഞ്ഞു.

Welcome Address: Muhammed Rasheed (Secretary, Staff Club)

Welcome Address: Muhammed Rasheed (Secretary, Staff Club)

Distribution of Memento by P.K. Gopi

Distribution of Memento by P.K. Gopi

4 3 5

Felicitation: Dr. Basheer Kotta

Felicitation: Dr. Basheer Kotta (English)

Felicitation: Dr. Abdul Majeed (Arabic)

Felicitation: Dr. Abdul Majeed (Arabic)

Felicitation: Dr. Kishore Kumar (Botany)

Felicitation: Dr. Kishore Kumar (Botany)

Felicitation: Midhun Sha (Physics)

Felicitation: Midhun Sha (Physics)

Felicitation: Anees (Office Staff)

Felicitation: Anees (Office Staff)

Reply Speech: Dr. Ayisha Muhsina K. (Physics)

Reply Speech: Dr. Ayisha Muhsina K. (Physics)

Reply Speech: Dr. Sajith E.K. (Arabic)

Reply Speech: Dr. Sajith E.K. (Arabic)

Reply Speech: Dr. Yunoos Salim ( Arabic)

Reply Speech: Dr. Yunoos Salim ( Arabic)

Hamna Maryam (English)

Hamna Maryam (English)

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*