അന്താരാഷ്ട്ര യുവജന ദിനാചരണം ഫാറൂഖ് കോളേജില്‍

Report: Muhammed Nihas/Amen Nived (First Semester BA Multimedia)
Photos : Akhin Thanshid (First Semester BA Multimedia)

1

58 ഓളം വിദ്യാര്‍ത്ഥികള്‍ രക്തദാനം നിര്‍വ്വഹിച്ച് അന്താരാഷ്ട്ര യുവജന ദിനത്തില്‍ ലോകമെമ്പാടുമുള്ള യുവതലമുറക്ക് പ്രചോദനവും മാതൃകയുമായി ഫാറൂഖികള്‍. യുവജന ദിനാചരണത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി(കെ.എസ്.എ.സി.എസ്.)യും , കേരള ഹെല്‍ത്ത് സെര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റും, റെഡ് റിബണ്‍ ക്ലബ്ബും, നാഷനല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ഫാറൂഖ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് നടത്തിയ എകദിന യുവജനക്യമ്പിലെ മെഗാ ബ്ലഡ് ഡൊണേഷന്‍ പരിപാടിയിലാണ് ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സാനിദ്ധ്യം കൊണ്ടും സഹകരണം കൊണ്ടും മാതൃകകാണിച്ചത്.

വെള്ളിയാഴ്ച്ച രാവിലെ തുടങ്ങിയ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. രക്ത ദാനത്തെ ഭയപ്പാടോടെ നോക്കികാണുന്ന അവസ്ഥമാറി രക്തദാനം മാത്രമല്ല അവയവദാനം വരെ ചെയ്യാന്‍ തയ്യാറായി മുന്നോട്ടു വരുന്ന യുവാക്കള്‍ നമ്മുക്ക് അഭിമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഫീമെയില്‍ ബ്ലഡ് ഡൊണേഷന്‍’ എന്നതായിരുന്നു ക്യാമ്പിന്റെ സന്ദേശം. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന് ഫാസില്‍, ഷമീം എന്നിവര്‍ നേതൃത്വം നല്‍കി.

രക്തദാനത്തിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സെമിനാര്‍, സന്ദേശ പ്രചാരണ ബൈക്ക് റാലി, കലാപ്രകടനങ്ങള്‍ എന്നിവകൊണ്ടും സമൃദ്ധമായിരുന്നു പരിപാടി. അരോഗ്യകരമായ ജീവിത രീതി എന്ന സെമിനാറില്‍ ജീവിത രീതികളെ കുറിച്ചും ജീവിത രീതി രോഗങ്ങളെ കുറിച്ചും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫാമിലി മെഡിസിന്‍ വിഭാഗം മുന്‍ തലവന്‍ ഡോ. ശശീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രഭാഷണം ശ്രവിച്ചവര്‍ക്ക് ഉപയോഗപ്രദമായ അറിവുകളുടെ ഒരു സദ്യ ഉണ്ട അനുഭൂതി ലഭിച്ചു. ഫാറൂഖ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ അദ്ദേഹം സൂഓളജി വിദ്യാര്‍ത്ഥിയായിരുന്നപ്പോഴുള്ള കുറേനല്ല ഓര്‍മ്മകളും സദസ്സിനോട് പങ്കുവെച്ചു. ഫാറൂഖ് കോളേജിലെ പഠനം ഇടക്കുവെച്ച് നിര്‍ത്തി പിന്നീട് മെഡിസിന്‍ പഠിക്കാന്‍ പോയെങ്കിലും തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മ്മകളാണ് ഫാറൂഖാബാദെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. കെ.എസ്.എ.സി.എസ്. പ്രൊജക്ട് ഡയറക്ടറായ ഡോ. രമേഷ് അദ്ധ്യക്ഷത വഹിച്ചു.

14

‘യൂത്ത് ബ്യുല്‍ഡ്‌സ് പീസ്’ എന്ന മുദ്രാവാക്യത്തിലായിരുന്നു ബൈക്ക് റാലി. കോഴിക്കോട് ഡി.എ.പി.സി.യു ഓഫീസില്‍ നിന്നും ആരംഭിച്ച് ഫാറൂഖ് കോളേജില്‍ സമാപിച്ച റാലിക്ക് എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ ലുഖ്മാന്‍, മുഹ്‌സിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്നു നടന്ന യൂത്ത് ഐക്കണുകളെ ആദരിക്കുന്ന ചടങ്ങില്‍ നിലീന അത്തോളി, ആര്യ ഗോപി, വിവേക് എന്നിവര്‍ കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ സെനില്‍കുമാര്‍ സിങില്‍ നിന്നും യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

12

വ്യത്യസ്ത യുവജനക്ഷേമ പരിപാടികളെ കുറിച്ച് ജില്ലാ യൂത്ത് വെല്‍ഫെയര്‍ ഓഫീസര്‍ ശ്രീമതി പ്രസീദ സംസാരിച്ചു.

13

വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങളുടെ ഒരു ഘോഷയാത്രക്കും യൂസുഫ് അല്‍ സാഖര്‍ ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചു. കേവലം പാട്ടിലും ഡാന്‍സിലുമൊതുങ്ങാതെ രക്തദാനത്തെകുറിച്ചും എയ്ഡ്‌സ് രോഗത്തെകുറിച്ചും സമൂഹത്തിനുള്ള കാഴ്ച്ചപ്പാടുകളെ തിരുത്തുന്ന സ്‌കിറ്റുകളും മൈംമുകളും അരങ്ങേറി. ഫാറൂഖ് കോളേജ് വിദ്യര്‍ത്ഥി വിവേക് കെ.സി. വയലിനില്‍ തീര്‍ത്ത മാന്ത്രികത കൂടിയായപ്പോള്‍ അറിവിന്റേയും ആസ്വാദനത്തിന്റെയും ഒരേ വേദിയായി മാറി ഓഡിറ്റോറിയം. മറ്റു കോളേജുകളില്‍ നിന്നും വന്ന എന്‍.എസ്.എസ് പ്രവര്‍ത്തകരും കലാപ്രകടനങ്ങളില്‍ അണിനിരന്നു.

3 5 4 9 7 6

സമാപന ചടങ്ങില്‍ ക്യാമ്പിന് ആഥിതേയത്വം നല്‍കിയ ഫാറൂഖ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റിനുള്ള ഉപഹാരം കെ.എസ്.എ.സി.എസ്. ജോയിന്റ് ഡയറക്ടര്‍ സുനില്‍ കുമാറില്‍ നിന്നും ഫാറൂഖ് കോളേജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറായ ഡോ. എം. അബ്ദുല്‍ ജലീല്‍ ഏറ്റുവാങ്ങി. അഞ്ഞൂറോളം യുവജനങ്ങള്‍ പങ്കെടുത്ത ക്യാമ്പ് വൈകുന്നേരം നാലരമണിക്ക് സമാപിച്ചു.

10

എന്‍.എസ്. എസ്. വളണ്ടിയര്‍മാരായ ജിതിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വേദി സംവിധാനിച്ചത്. വൈകീട്ട് നാലരമണിയോടെ പരിപാടികള്‍ സമാപിച്ചു.

11

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*