അഭിമുഖം: മിന ഫര്‍സാന/അബ്ദുല്ല മിസ്ബഹ്

Interview Prepared by Abdullah Misbah (Third Semester BMMC)
Photos: Sayooj & Abdullah Misbah (Third Semester BMMC)

അബ്ദുല്ല മിസ്ബാഹ്: ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മിന ഫര്‍സാന ഇന്ന് ഫാറൂഖിയന്‍സിനിടയില്‍ ഒരു ഐക്കണായി മാറിയിരിക്കുകയാണ്‌. എഴുപത് വര്‍ഷത്തെ ഫാറൂഖ് കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പെണ്‍കുട്ടി യൂണിയന്‍ ചെയര്‍ പേഴ്‌സനാകുന്നത് എന്നതാണ് പ്രത്യേകത. ഫാറൂഖാബാദില്‍ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ് താങ്കള്‍. അതുകൊണ്ട് തന്നെ താങ്കളുടെ ചെറുപ്പകാലത്തെകുറിച്ചും ഫാറൂഖ് കോളേജില്‍ എത്തിച്ചേരാനുണ്ടായ സാഹചര്യത്തെകുറിച്ചും എന്താണ് പറയാനുള്ളത്.

മിന ഫര്‍സാന: മലപ്പുറം ജില്ലയിലെ മോങ്ങം സ്വദേശിയാണ് ഞാന്‍. പഠിച്ചത് നാട്ടില്‍ തന്നെയുള്ള ഒരു യൂ.പി. സ്‌കൂളില്‍ ആയിരുന്നു. എന്റെ മാതാവ് അതേ സ്‌കൂളില്‍ തന്നെ അദ്ധ്യാപികയുമാണ്. സെക്കണ്ടറി/ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം നാട്ടില്‍ നിന്ന് കുറച്ചു ദൂരെയുള്ള കൊട്ടുകര പി.പി.എം. ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ ആയിരുന്നു. സോഷ്യോളജിയോടായിരുന്നു താല്‍പര്യം. അതിനാലാണ് പ്ലസ്റ്റുവിന് ഹ്യൂമാനിറ്റീസ് തിരഞ്ഞെടുത്തത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ എന്‍.എസ്.എസ് പോലെയുള്ള വിങ്ങുകളില്‍ സജീവമായിരുന്നു. എന്‍.എസ്.എസിന്റെ മണാലിയില്‍ വെച്ച് നടന്ന നാഷണല്‍ അഡ്വഞ്ചര്‍ ക്യാമ്പില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ കഴിഞ്ഞു.

ഡിഗ്രിക്ക് സോഷ്യോളജിയാണ് താല്‍പര്യം എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും സജസ്റ്റ് ചെയ്തത് ഫാറൂഖ് കോളേജായിരുന്നു. അങ്ങനെ ദൈവസഹായത്താല്‍ ഞാനും രാജാകവാടം കടന്ന് ഫാറൂഖ് കോളേജിലെത്തി.

Mina_5

മിന ഫര്‍സാന

അബ്ദുല്ല മിസ്ബാഹ്: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ് എങ്ങനെയായിരുന്നു.?

മിന ഫര്‍സാന: ഞാന്‍ രാഷ്ട്രീയമായ ചുറ്റുപാടില്‍ നിന്നും വരുന്ന ഒരു കുട്ടിയല്ല. തികച്ചും റിലീജിയസ്സും അത്യാവശ്യം പുരോഗമനാശയവുമുള്ള ഒരു കുടുംബമാണ് എന്റേത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെകുറിച്ച് വലിയ ഐഡിയയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ രാജാഗേറ്റ് കടന്ന് വന്നപ്പോള്‍ ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്ന, എനിക്കെപ്പോഴും പ്ലാറ്റ്‌ഫോം തന്നിട്ടുള്ള പാര്‍ട്ടിയായിരുന്നു എം.എസ്.എഫ്. ഒരു പെണ്‍കുട്ടി എന്നതിലുപരി ഒരു ഫാറൂഖിയനായി അവര്‍ എന്നെ കണ്ടതുകൊണ്ടുതന്നെ എനിക്ക് കഴിഞ്ഞ രണ്ടു വര്‍ഷം വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷവും അത് തുടരാന്‍ കഴിയും എന്നുള്ള വലിയ പ്രതീക്ഷയുണ്ട്.

Mina_1

ഉന ദളിത് സമരനായകന്‍ ജിഗ്നേഷ് മേവാനിക്കും സഹപാഠികള്‍ക്കും അദ്ധ്യാപകര്‍ക്കുമൊപ്പം  (ചിത്രം: അബ്ദുല്ല മിസ്ബാഹ്‌)

അബ്ദുല്ല മിസ്ബാഹ്: മറ്റുള്ളവര്‍ ഉന്നയിക്കുന്നതുപോലെ ലിംഗസമത്വം ലഭിക്കുന്നില്ല എന്ന അഭിപ്രായം താങ്കള്‍ക്കുണ്ടോ..?

മിന ഫര്‍സാന: അങ്ങനെ ഒരു സ്ഥിതിവിശേഷം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ മിന ഫര്‍സാന എന്നൊരു ചെയര്‍ പേഴ്‌സണ്‍ ഫാറൂഖിനുണ്ടാകുമായിരുന്നില്ല.

Mina_2

മിനാ ഫര്‍സാനയും ഫാറൂഖ് ആവാസ് ലേഖകന്‍ അബ്ദുല്ല മിസ്ബഹും

അബ്ദുല്ല മിസ്ബാഹ്: ഫാറൂഖിന്റെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള താങ്കളുടെ മാനസികാവസ്ഥ ഒന്നു പങ്കുവെക്കാനാകുമോ..?

മിന ഫര്‍സാന: തീര്‍ച്ചയായും..ശരിക്കും ഭയങ്കര എക്‌സൈറ്റ്‌മെന്റ് ആണ്. കാരണം, മലബാറിലെ അലീഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജിലെ ഒരു പ്രൈം പോസ്റ്റിലിരിക്കുമ്പോള്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു ഹഫ്‌സത്തയുണ്ട്. ഫാറൂഖ് കോളേജ് യൂണിയനില്‍ മുമ്പ് ജനറല്‍ സെക്രട്ടറിയായിരുന്നു അവര്‍. ഒരുപാട് കേട്ടിട്ടുള്ള വലിയ ഒരു വ്യക്തിയാണ് ഹഫ്‌സത്ത. മറ്റൊരു ഹഫ്‌സ ആകാന്‍ പറ്റുമോ എന്ന് എന്റെയടുത്ത് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട്. മറ്റൊരു ഹഫ്‌സ ആയിട്ടില്ലെങ്കിലും, മിനക്കുള്ള സ്‌പേസ് മിന തന്നെ കണ്ടെത്തിയിട്ട് ഒരു ‘മിന’ ആകാന്‍ എനിക്ക് സാധിക്കണം. ഫൂറൂഖിയന്‍സ് എക്കാലത്തും ഓര്‍ക്കുന്ന ഒരു അവസ്ഥയിലേക്ക് പോകണം.

Mina_4

മിന ഫര്‍സാന

അബ്ദുല്ല മിസ്ബാഹ്: ഈ അക്കാദമിക വര്‍ഷത്തില്‍ താങ്കള്‍ നേതൃത്വം നല്‍കുന്ന യൂണിയന്‍ എന്തൊക്കെയാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്.?

മിന ഫര്‍സാന: ഇലക്ഷന്‍ കഴിഞ്ഞ ഉടനെതന്നെ എന്തെങ്കിലും പറയുക പ്രയാസമാണ്. എങ്കിലും കോളേജിലെ വുമന്‍ സെല്ലും യൂണിയനും ഒത്തൊരുമിച്ച് നല്ല ചില പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നല്ല ഔട്ട്പുട്ട് ഉണ്ടാക്കുന്ന പരിപാടികളാണ് ലക്ഷ്യം വെക്കുന്നത്. പിന്നെ ക്രീയേറ്റീവ് ആയിട്ടുള്ള, കുട്ടികളുടെ കഴിവുകള്‍ മനസ്സിലാക്കിയുള്ള പരിപാടികളും നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്.

Mina_3

മിനാ ഫര്‍സാനയും ഫാറൂഖ് ആവാസ് ലേഖകന്‍ അബ്ദുല്ല മിസ്ബഹും

അബ്ദുല്ല മിസ്ബാഹ്: കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് സന്ദേശമാണ് കൊടുക്കാനുള്ളത്. വിശേഷിച്ച് വിദ്യാര്‍ത്ഥിനികളോട്..?

മിന ഫര്‍സാന: അതിന് ഞാനാളാണോ എന്ന് അറിയില്ല. എങ്കിലും എനിക്ക് പറയാനുള്ളത് നമുക്കും പറ്റും എന്നു വിശ്വസിച്ച് നട്ടെല്ലു നിവര്‍ത്തി നില്‍ക്കുക എന്നതാണ്. പെണ്‍കുട്ടികളോട് വിശേഷിച്ച് പറയാനുള്ളത് ഒരു പെണ്‍കുട്ടി എന്ന നിലക്ക് നിനക്ക് പറ്റില്ലാ എന്നാരെങ്കിലും പറഞ്ഞാല്‍ എനിക്കും പറ്റും എന്നു പറയാനുള്ള ധൈര്യം ഉണ്ടാകണം എന്നാണ്.

അബ്ദുല്ല മിസ്ബാഹ്: വളരെ നന്ദി മിന ഫര്‍സാന

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*