ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥിയൂണിയന് പുതിയ സാരഥികള്‍

Photos:
Nawrin ,Hiba Nechiyil, Sayooj, Ayisha Shabnam, Abdulla Misbah (Third Semester BMMC)

2017-18 അദ്ധ്യയന വര്‍ഷത്തേക്കുള്ള കോളേജ് യൂണിയന്‍ ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്ത് 9-10 തീയതികളില് രണ്ടു ഘട്ടങ്ങളായാണ് ഫാറൂഖ് കോളേജില്‍ തിരഞ്ഞെടുപ്പു നടന്നത്. സോഷ്യോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മിന ഫര്‍സാനയാണ് പുതിയ യൂണിയന്‍ ചെയര്‍പേഴ്‌സന്‍. അറബിക് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ റിസ്‌വാനയാണ് വൈസ് ചെയര്‍പേഴ്‌സന്‍. അറബിക് പി.ജി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഷംസീര്‍ ജനറല്‍ സെക്രട്ടറിയായും കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ റിഷാന ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അന്‍ഫാസ് ഖാനാണ് ജനറല്‍ ക്യാപ്റ്റന്‍. ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഫ്‌രിന്‍ നുഹ്മാന്‍ ഫൈനാര്‍ട്‌സ് സെക്രട്ടറിയാണ്. ബി.കോം. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഷരീഫ് ഒ., മാത്സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുര്‍ഷിദ് എന്നിവര്‍ യു.യൂ.സിമാരായും തിരഞ്ഞെടുക്കപ്പെട്ടു. മലയാളം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ബാസില്‍ ഓ.പി.യാണ് സ്റ്റുഡന്റ് എഡിറ്റര്‍.

അസോസിയേഷന്‍ സെക്രട്ടിമാര്‍: അഞ്ചന പി. (മാത്സ്), ആര്യ പി.ജി (മള്‍ട്ടിമീഡിയ), അസ്മ അബ്ദുല്ല (ജേര്‍ണലിസം), ബാദിര്‍ അഹമ്മദ് (എക്കണോമിക്‌സ്), ബിനോയ് (ബിവോക് ഐ.ടി), ഫിദ എം.കെ. (ബോട്ടണി), എം. ജഹാന ഷിറിന്‍ (ഫന്‍ക്ഷനല്‍ ഇംഗ്ലീഷ്), മുഹമ്മദ് ഫാസില്‍ (അറബിക്), മുഹമ്മദ് ജാസില്‍ പി. (കെമിസ്ട്രി), സഫ്‌നാസ് (കൊമേഴ്‌സ്), സാഹില്‍ (സൈക്കോളജി), ഷമീന ഷിറിന്‍ (മലയാളം), ഷാനിദ് പി.കെ. (ഫിസിക്‌സ്), ഫയാസ് (കംമ്പ്യൂട്ടര്‍ സയന്‍സ്), തമന്ന (സ്റ്റാറ്റിസ്റ്റിക്‌സ്), അസീം ദില്‍ഷാദ് (സൂഓളജി)

വിദ്യാര്‍ത്ഥി യൂണിയന്‍ 2017-18

അസോസിയേഷന്‍ സെക്രട്ടറിമാര്‍

 

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*