മധുരിക്കും ഓര്‍മ്മകളെ തൊട്ടുണര്‍ത്തി ഫോസ്റ്റാള്‍ജിയ-2017

Report: Mohammed Hilal M. (First Semester BA Multimedia)
Photos: Nawrin, Sahla, Ayisha Shabnam, Sayooj (Third Semester BMMC)
Photo: Sayooj C.P. (III Sem BMMC)

Photo: Sayooj C.P. (III Sem BMMC)

ചാറ്റല്‍ മഴയില്‍ കുതിര്‍ന്ന രാജാഗേറ്റിന്റെ ചുവരുകള്‍ കടന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി ആ രാജവീഥി പിന്നിട്ടപ്പോള്‍, അവരുടെ ഒരായിരം ഓര്‍മ്മകള്‍ അവര്‍ക്കു മുന്നേ നടന്നപോലെ. വ്യത്യസ്ത പ്രായത്തിലുള്ളവര്‍ പൂര്‍വ്വ കലാലയം എന്ന ഒറ്റ വികാരത്തിനു മുന്നില്‍ സമാസമം. പലരും രാജാഗേറ്റ് കടന്ന് പുഞ്ചിരി വളവില്‍ തങ്ങളുടെ പ്രിയരേ കണ്ട് ആലിംഗനം ചെയ്തും നിറഞ്ഞ പുഞ്ചിരി നല്‍കിയും കടന്നുവന്നുകൊണ്ടിരുന്നു. പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റെയും തിളക്കം നമുക്ക് അവരുടെ കണ്ണുകളില്‍ കാണാമായിരുന്നു. തങ്ങളുടെ ജീവിതത്തില്‍ മറക്കാനാകാത്ത ആ നല്ല നാളുകള്‍ നല്‍കിയ ഫാറൂഖാബാദിന്റെ മണ്ണില്‍, അവര്‍ തിരിച്ചെത്തിയിരിക്കുന്നു. അവര്‍ ഇവിടെ പലതിനെയും തിരയുന്നുണ്ടായിരുന്നു. തങ്ങളുടെ കൂടപ്പിറപ്പുകളെപോലെ സ്‌നേഹിച്ച കൂട്ടുകാരെയും, മാതാപിതാക്കളെപോലെ സ്‌നേഹിച്ച അദ്ധ്യാപകരേയും എന്നോ പറയാതെ പിരിഞ്ഞുപോയ പ്രണയത്തെയുമെല്ലാം.

Photo: Nawrin (III Sem BMMC)

Photo: Nawrin (III Sem BMMC)

Photo: Sahala P. (III Sem BMMC)

Photo: Sahala P. (III Sem BMMC)

ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഫാറൂഖ് കോളേജ് ക്യാമ്പസിലാണ് ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ‘ഫോസ’ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഗമം ‘ഫോസ്റ്റാള്‍ജിയ-2017’ അരങ്ങേറിയത്. വിവിധ പരിപാടികളുമായി ഫാറൂഖാബാദിലെ തലമുറകള്‍ ഇവിടെ ഒരു പകല്‍ മുഴുവന്‍ ഒത്തുകൂടി.

Photo: Sahala

Photo: Nawrin (III Sem BMMC)

Photo: Sayooj C.P. (III Sem BMMC)

Photo: Sayooj C.P. (III Sem BMMC)

ക്യാമ്പസിലെത്തിയ ഓരോരുത്തരും മുന്നേ നിശ്ചയിക്കപ്പെട്ട പ്രകാരം അവരവരുടെ ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് ആനയിക്കപ്പെട്ടു. അവിടെ നിറഞ്ഞ സ്‌നേഹത്തോടെ പുതിയ തലമുറയിലെ വിദ്യാര്‍ത്ഥി പ്രതിനിധികളും അദ്ധ്യാപകരും എല്ലാവിധ അതിഥ്യമര്യാദകളോടും കൂടി അവരെ സ്വീകരിച്ചിരുത്തി. തങ്ങളുടെ പഴയ ക്ലാസ്സ് മുറികളില്‍ എത്തിയ അവര്‍ അപരിചിതരെ പോലെ ഇരിപ്പിടങ്ങളില്‍ ഇരുന്നു. ചിലര്‍ അവരുടെ സഹചപ്രകൃതം പുറത്തുകാട്ടി ക്ലാസ്സുകളില്‍ കയറാതെയുമിരുന്നു. ബഡായികള്‍ വിട്ടും ഓര്‍മ്മകള്‍ അഴവിറക്കിയും പലരേയും തിരഞ്ഞും അവര്‍ ആ വരാന്തകള്‍ സജീവമാക്കി. എഴുപത് കൊല്ലങ്ങള്‍ക്കിടയില്‍ വിവിധ ബാച്ചുകളിലായി പഠിച്ചവര്‍ കോളേജിലെ ആദ്യദിനം സഹപാഠികള്‍ക്കിടയില്‍ തങ്ങളെ പരിയപ്പെടുത്തിയതുപോലെ പരസ്പരം പരിജയം പുതുക്കി. വീഞ്ഞു പോലെ പഴക്കം കൂടിയപ്പോള്‍ പഴയ കാല വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മകള്‍ക്കും വീര്യം കൂടി. അത് നുകര്‍ന്ന് ആ കാലഘട്ടങ്ങളിലേക്ക് അവര്‍ തിരിച്ചുപോയി.

22

4

Photo: Sahala P. (III Sem BMMC)

Photo: Sahala P. (III Sem BMMC)

ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയോട് തന്റെ സഹപാഠിയായ അന്ധവിദ്യാര്‍ത്ഥി പറഞ്ഞത്രെ: ”എന്റെ കണ്ണായി നീ കാണണം, എന്റെ ചെവിയായി നീ കേള്‍ക്കണം. തനിക്ക് വരാനായില്ലെങ്കിലും എന്റെ വിശേഷങ്ങള്‍ നീ അവരെ അറിയിക്കണം. അവരുടെ വിശേഷങ്ങള്‍ എന്നെയും അറിയിക്കണം”. തന്റെ സുവര്‍ണ്ണകാലം ചെലവഴിച്ച ഫാറൂഖാബാദിലെ ഓരോ നിമിശവും ഇന്നും ആ അന്ധയായ സഹോദരി സൂക്ഷിച്ചു വച്ചിരിക്കുന്നു, ആ അന്ധത ബാധിച്ചിട്ടില്ലാത്ത ഹൃദയത്തില്‍.

5

Photo: MTP

Photo: MTP

തങ്ങളുടെ സഹപാഠികളുടെ അസുഖവിവരങ്ങളും മരണവിവരങ്ങളും ചിലപ്പോഴൊക്കെ സദസ്സിനെ നിശ്ശബ്ദമാക്കി. കഴിഞ്ഞ ഫോസ്റ്റാള്‍ജിയക്ക് വന്ന് പാട്ടു പാടിയും വിശേഷങ്ങള്‍ പങ്കിട്ടും സന്തോഷത്തോടെ പിരിഞ്ഞ ഷംസുക്ക ഇന്ന് രോഗബാധിതനാണ്. ശരീരം തളര്‍ന്ന് വീട്ടില്‍ വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി അവര്‍ പ്രാര്‍ത്ഥിച്ചു.

Photo: Nawrin (III Sem BMMC)

Photo: Nawrin (III Sem BMMC)

Photo: Aysha Shabnam V. (III Sem BMMC)

Photo: Aysha Shabnam V. (III Sem BMMC)

അവരുടെ ഓര്‍മ്മകളിലേക്ക് എ.എല്‍.എം ഹോസ്റ്റലും പുഞ്ചിരി വളവും ഇടനാഴികളും ഇഖ്ബാല്‍ ഹോസ്റ്റലും തങ്ങളുടെ പഴയ ക്ലാസ്മുറികളുമെല്ലാം കടന്നു വന്നു. കോളേജ് ജീവിതം അവസാനിച്ച ആ ദിനം അവര്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം അവര്‍ ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തു. ഫാറൂഖ് തങ്ങള്‍ക്ക് വെറുമൊരു കലാലയമല്ലെന്നും അത് ഒരു വികാരവും അഭിമാനവുമാണെന്നും അവര്‍ ഇന്നും സമ്മദിക്കുന്നു. ആ വിടവാങ്ങല്‍ ദിനം അവര്‍ പലരും തങ്ങളുടെ മിഴികള്‍ നനച്ചിട്ടുണ്ടാകാം. തങ്ങളുടെ പ്രിയപ്പെട്ടവരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഇനി എന്ന് എന്നു ചോദിച്ചുട്ടുമുണ്ടാകാം.

Photo: Sahala P. (III Sem BMMC)

Photo: Sahala P. (III Sem BMMC)

Photo: Nawrin (III Sem BMMC)

Photo: Nawrin (III Sem BMMC)

11

ഏറെ അസൂയാവഹമായ കാര്യം അവരില്‍ പലരും ഫാറൂഖാബാദില്‍ തന്നെ അദ്ധ്യാപകരായി തിരച്ചെത്തി എന്നുള്ളതാണ്. നിലവിലെ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇ.പി. ഇമ്പിച്ചിക്കോയ, ഫോസ സെക്രട്ടറിയും ഫാറൂഖ് കോളേജ് പരീക്ഷാ വിഭാഗം കണ്‍ട്രോളറുമായ പി.ഇ. മുഹമ്മദ്‌ അബ്ദുല്‍ റഷീദ് തുടങ്ങി നിരവധിപേര്‍ ഫാറൂഖാബാദിലേക്കു തന്നെ തിരിച്ചു വന്നത് ഈ മഹത്തായ സ്ഥാപനത്തിന് അവരിലൂടെ ചില ദൗത്യങ്ങള്‍ നിറവേറ്റാനുള്ളതിനാലാകാം. ഇംഗ്ലീഷ്, മലയാളം , കെമിസ്ട്രി, ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ പല ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും തലവന്‍മാരായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നതും ഫാറൂഖ് കോളേജിന്റെ സന്തതികള്‍ തന്നെ. ഫോസ്റ്റാള്‍ജിയ 2017 ന്റെ ഉദ്ഘാടനം യൂസുഫ് അല്‍സാഖര്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ചതും മറ്റാരുമായിരുന്നില്ല. ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചന്‍സിലറുമായ ഡോ. കെ. മുഹമ്മദ് ബഷീര്‍ ആയിരുന്നു ഇത്തവണ സംഗമം ഉദ്ഘാടനം ചെയ്തത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എം.ജി.എസ് നാരായണന്‍, ഡോ. ആസാദ് മൂപ്പന്‍, ശ്രീധരന്‍ നായര്‍ എന്നിവര്‍ പരിപാടിയിലെ മുഖ്യാതിഥികളുമായിരുന്നു.

Photo: Nawrin (III Sem BMMC)

Photo: Nawrin (III Sem BMMC)6

ഫോസ പ്രസിഡണ്ട് കെ. കുഞ്ഞലവി പരിപാടിയില്‍ അദ്ധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി.ഇമ്പിച്ചിക്കോയ, അബ്ദുസ്സമദ് സമദാനി, മുന്‍ പ്രിന്‍സിപ്പല്‍ കുട്ട്യാലിക്കുട്ടി, ഫോസ സെക്രട്ടറി പി.ഇ.മുഹമ്മദ്‌ അബ്ദുല്‍ റഷീദ്, വൈസ് പ്രസിഡണ്ട് ഡോ.മുഹമ്മദ് ഹസന്‍ എന്നിവര്‍ സംസാരിച്ചു. ഇംഗ്ലീഷ് ഡിജിറ്റല്‍ ലൈബ്രറി ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. കെമിസ്്ട്രി വിഭാഗവുമായി സഹകരിച്ച് സ്ഥാപിച്ച വാട്ടര്‍ അനലൈസിസ് ലബോറട്ടറിയുടെ ഉദ്ഘാടനം ഡോ. ഹരികുമാര്‍ നിര്‍വ്വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കളികള്‍ക്കും കലാപരിപാടികള്‍ക്കും ഒടുവില്‍ വൈകീട്ട് ഏഴുമണിയോടെ സംഗമത്തിന് തിരശ്ശീലവീണു.

Photo: Aysha Shabnam (III Sem BMMC)

Photo: Aysha Shabnam (III Sem BMMC)

ഫാറൂഖാബാദിന്റെ മണ്ണിലേക്ക് സൂഫി മണമുള്ള ഒരു കാറ്റ് വീശുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും പരിമളം പരത്തുന്ന ഒരു ഇളം കാറ്റ്. അത് ഓരോ വിദ്യാര്‍ത്ഥിയേയും തഴുകി ആശീര്‍വദിച്ച് കടന്നു പോകുന്നു. ‘ഓ അബൂസബാഹ്, നിങ്ങളുടെ നിയ്യത്താണ് ഈ കലാലയത്തിന്റെ നട്ടെല്ല്.’

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*