gg

ലിറ്റററി ഫെസ്റ്റിന് ഒരുങ്ങി ഫാറൂഖ് കോളേജ്‌

ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ പ്രമുഖസാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുന്ന ഫാറൂഖ് ലിറ്റററി ഫെസ്റ്റ്(FLF) മാര്‍ച്ച് 14,15 തീയതികളിലായി ഫാറൂഖ് കോളജിൽ വച്ച് നടക്കും.ആദ്യത്തെ സാഹിത്യസംഗമനിത്ത് എല്ലാ ഒരുകങ്ങളും പൂർത്തിയായതായി ലിറ്റററി ക്ലബ്‌ സെക്രട്ടറി മുഹമ്മദ്‌ കെൻസ് അറിയിച്ചു . ഷിഹാബുദ്ധീന്‍ പൊയ്ത്തുംക്കടവ് ,യുകെ കുമാരന്‍, സോമന്‍ കടലൂര്‍, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരുമായ പി.കെ പാറക്കടവ്, എ സജീവന്‍, പ്രമുഖ മാപ്പിളപ്പാട്ട് വിധിക്കര്‍ത്താക്കളായ രഹ്‌ന,ഫൈസല്‍ എളേറ്റില്‍, മുഹമ്മദ് ശഫീക്ക്( തിരക്കഥാകൃത്ത് ആക്ഷന്‍ ഹീറോ ബിജു) ഖുദ്‌സി(വിവര്‍ത്തകന്‍) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുന്നതാണ്. യുജി സെമിനാര്‍ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ വേദികൾ എഴുത്തും വായനയും ചർച്ചയും കൊണ്ട് സജീവമാകും .സാഹിത്യത്തോട് വലിയ താൽപര്യം പുലർത്തുന ഫാറൂഖ് കോളജ് വിദ്യാര്‍ഥികളിൽ നിന്നും മികച്ച പിന്തുണയാണ് പ്രതീക്ഷിക്കുന്നത് .

program schedule


12842498_950130138427442_1382184628_o

 

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*