അന്താരാഷ്ട്ര അറബിക്  റിസർച്ച് ജേർണൽ “അസ്സബാഹ്” പ്രകാശനം ചെയ്തു.

ഫാറൂഖ് കോളജ് അറബി ഗവേഷണ വിഭാഗം പുറത്തിറക്കുന്ന അന്താരാഷ്ട്ര അറബിക്  റിസർച്ച് ജേർണൽ “അസ്സബാഹ്” ന്റെ പ്രകാശന കർമ്മം അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പ്രൊഫസറും അൽജീരിയ യൂണിവേഴ്സിറ്റി വിസിറ്റിംഗ് ഫാക്കൽറ്റിയുമായ ഡോ.മുഹമ്മദ് സനാഉല്ല നദ്.വി നിർവ്വഹിച്ചു.അന്തർദേശീയതലത്തിൽ പുതുമ, വൈവിധ്യം, ധൈഷണികത, ആധികാരികത തുടങ്ങീ സവിശേഷതകൾ വിളിച്ചോതുന്ന ഗവേഷണങ്ങളാണ് അക്കാദമിക് സമൂഹം പ്രതീക്ഷിക്കുന്നതെന്നും അതിലേക്കുള്ള പ്രയാണം കടുത്ത വെല്ലുവിളിയാണെന്നും ആ പൂർണ്ണതയാണ് ഗവേഷകർ കൈവരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമുഖ അറബി ഭാഷാ പണ്ഡിതനും റൗളത്തുൽ ഉലൂം മുൻ പ്രിൻസിപ്പളുമായ പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി കോപ്പി സ്വീകരിച്ചു.കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ.പി. ഇമ്പിച്ചി കോയ അധ്യക്ഷത വഹിച്ചു. അസ്സബാഹ് റിസർച്ച് ജേർണൽ എഡിറ്റർ ഡോ.മുഹമ്മദ് ആബിദ്.യു.പി ജേർണൽ പരിചയപ്പെടുത്തി.

ഡോ.മുസ്തഫ ഫാറൂഖി, ഡോ. ടി.എ.മുഹമ്മദ്, ഡോ.ടി.പി.ഒ.നസിറുദ്ധീൻ, പ്രൊഫ. യൂനുസ് സലീം, പ്രൊഫ. സഗീർ അലി.ടി.പി, ഡോ.അബ്ബാസ്.കെ.പി എന്നിവർ ആശംസകൾ നേർന്നു. അറബി ഗവേഷണ വിഭാഗം മേധാവി ഡോ.അലി നൗഫൽ.കെ സ്വാഗതവും ഡോ.അബ്ദുൽ ജലീൽ.എം നന്ദിയും പറഞ്ഞു

ഫാറൂഖ് കോളജ് സ്ഥാപകൻ മൗലാന അബുസ്സബാഹ് മൗലവിയെ മുൻ ഈജിപ്ഷ്യൻ മന്ത്രി അബ്ദുൽ മുൻഇം അന്നമിർ”സബാഹ് ലാ മസാഅ ലഹ്” – പ്രദോശമില്ലാത്ത പ്രഭാതം – എന്ന് വിശേഷിപ്പിച്ചിരുന്നു. പ്രസ്തുത ഓർമ്മ നിലനിർത്താൻ അസ്സബാഹ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*