nabeesu

നബീസുവിന്റെ കണ്ണീരില്‍ തിരുവള്ളൂര്‍ തേങ്ങി-ആയിഷ റന്ന മികച്ച നടി

നബീസു അരങ്ങിലെത്തുമ്പോള്‍ സമയം അര്‍ദ്ധരാത്രി.വേദി രണ്ടില്‍ ആളൊഴിഞ്ഞു കൊണ്ടിരുന്നു.പക്ഷെ നബീസു അരങ്ങിലെത്തിയപ്പോള്‍ സദസ്സ് വീണ്ടും സജീവമായി.നിശബ്ദമായി അവളുടെ പരിഭവങ്ങള്‍ അവര്‍ കേട്ടിരുന്നു.ഫറൂഖ് കോളേജിലെ ബി.എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി അയിഷ റന്നയാണ് നബീസു എന്ന കഥാപാത്രം അനശ്വരമാക്കിയത്.ഭാഷാന്തരങ്ങള്‍ ഭേദിച്ചുകൊണ്ട് ഹിന്ദി നാടകം ജനങ്ങളെ കീഴടക്കി.സഹനടന്മാരായ മിസ്ഹബും അഭിനവും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ മറ്റുള്ളവര്‍ ശരാശരി നിലവാരം പുലര്‍ത്തി. മത്സരഫലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഫറൂഖ് കോളേജിന്റെ നാടകത്തിന് മികച്ച അഭിപ്രായം ഉണ്ടാക്കാന്‍ സാധിച്ചു.മികച്ച നടിയായി അയിഷ റന്ന തെരഞ്ഞെടുക്കപ്പെട്ടത് കാവ്യനീതി മാത്രം.

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ നേരിയ വ്യത്യാസത്തില്‍ ഫാറൂഖ് കോളേജ് ബി സോണ്‍ കലോത്സവത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. കലോത്സവം അവസാന ഘട്ടത്തിലേക്ക്്് നീങ്ങുമ്പോള്‍ തീ പാറുമെന്നതില്‍ തര്‍ക്കമില്ല.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*