12631441_10153273254375759_2450434555230760694_n-(1)

’24 അവേഴ്‌സ് @ കാലിക്കറ്റ്’ ഫോട്ടോഗ്രഫി പ്രദര്‍ശനം ശ്രദ്ദേയമാകുന്നു

കോഴിക്കോട് ഫാറൂഖ് കോളേജിലെ മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം ആദ്യ ദിനം തന്നെ കോഴിക്കോട് നഗരത്തിലെ കാണാ കാഴ്ച്ചകളായി വിലയിരുത്തപ്പെട്ടു. പതിവില്‍ നിന്നു വ്യത്യസ്തമായി സമൂഹത്തിലെ നാനാമേഖലകളില്‍പെട്ട നിരവധിയാളുകള്‍ പ്രദര്‍ശനം കാണാനെത്തി. 20 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 35 രണ്ടാം വര്‍ഷ മള്‍ട്ടിമീഡിയ ബിരുദ വിദ്യാര്‍ത്ഥികള്‍ കോഴിക്കോടിന്റെ 24 മണിക്കൂറുകള്‍ ക്യാമറയില്‍ ഒപ്പിയെടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്  ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍.  ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രദര്‍ശനം. ഈ മാസം 27 ബുധന്‍ വൈകുന്നേരം സമാപിക്കും.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*