മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ പ്രദര്‍ശനം ഇന്നു മുതല്‍

കോഴിക്കോടിന്റ ഭാവപ്പകര്‍ച്ചകളുമായി ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിഭാഗം വിദ്യാര്‍ത്ഥികളുടെ ഫോട്ടോ പ്രദര്‍ശനം ‘ട്വന്റി ഫോര്‍ അവേഴ്‌സ് അറ്റ് കാലിക്കറ്റ്’ ജനുവരി 23 മുതല്‍ 27 വരെ കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. ഇന്ന് ഉച്ചക്ക് 12ന് സിറ്റി പോലീസ് കമ്മീഷണര്‍ ഉമാ ബെഹ്‌റ ഐ.പി.എസ്. എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അധ്യക്ഷനായിരുന്നു. ചന്ദിക ദിനപ്പത്രം ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, പ്രമുഖ ഫോട്ടോഗ്രാഫര്‍മാരായ പി. മുസ്തഫ, അജീബ് കോമാച്ചി, സാജിദ് അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാഫ് കോര്‍ഡിനേറ്റര്‍ അരുണ്‍ വി. കൃഷ്ണ സ്വാഗതവും സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ദംസാസ് മര്‍ജാന്‍ നന്ദിയും പറഞ്ഞു.

ഫാറൂഖ് കോളേജിലെ 35 ഓളം വരുന്ന രണ്ടാം വര്‍ഷ മള്‍ട്ടീമീഡിയ വിദ്യാര്‍ത്ഥികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളില്‍ തിരഞ്ഞെടുത്ത 50 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്. അജീബ് കോമാച്ചി, പി. മുസ്തഫ, സാജിദ് അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായാണ് വിദ്യാര്‍ത്ഥികള്‍ ഫോട്ടോകള്‍ എടുത്തത്.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*