IMG_2939

അബൂസ്സബാഹ് മൗലവിയുടെ ജീവചരിത്രം ഇംഗ്ലീഷില്‍

ഫാറൂഖ് കോളേജിന്റെ സ്ഥാപകനേതാവായ മൗലാനാ അബുസ്സബാഹ് അഹമ്മദ് അലി സാഹിബിനെകുറിച്ച് ഇംഗ്ലീഷില്‍ ആദ്യമായി രചിക്കപ്പെട്ട ജീവചരിത്ര ഗ്രന്ഥം ഫാറൂഖ് കോളേജ് ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ ഈ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പ്രകാശനം ചെയ്തു. ”മൗലാനാ അബുസ്സബാഹ് അഹമ്മദ് അലി: പോട്രെയ്റ്റ്‌ ഓഫ് എ വിഷനറി ലീഡര്‍” എന്ന പേരില്‍ പ്രൊഫ. യൂ.മുഹമ്മദാണ് പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഫാറൂഖ് കോളേജ് പ്രസിദ്ധീകരണവിഭാഗം പുറത്തിറക്കുന്ന പതിമൂന്നാമത്തെ പുസ്തകമാണിത്. പ്രൊഫ. പി.മുഹമ്മദ് കുട്ടശ്ശേരി പുസ്തകം ഏറ്റുവാങ്ങി. മാധ്യമം പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ ഡോ.കെ.യാസീന്‍ അഷ്‌റഫ് പുസ്തകപരിജയം നടത്തി.

പരിപാടിയില്‍ റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ പ്രസിഡണ്ട് കെ.വി. കുഞ്ഞഹമ്മദ് കോയ അധ്യക്ഷനായിരുന്നു. പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് കോളേജ് മാനേജര്‍ അഡ്വ. എം.മുഹമ്മദ്, മാനേജിംങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ്, പി.ടി.എ. വൈസ് പ്രസിഡണ്ട് കെ. അബ്ദുല്‍ നാസിര്‍, ഡോ. എം.എ. സാജിത, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എം. ഷാക്കിര്‍ എന്നിര്‍ സംസാരിച്ചു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ സ്വാഗതവും പ്രസിദ്ധീരണ വിഭാഗം ഡയറക്ടര്‍ ഡോ. അസീസ് തരുവണ നന്ദിയും പറഞ്ഞു.

FacebookTwitterGoogle+Share

One comment

  1. K B MOHAMED , Abu Dhabi

    A VERY LAUDABLE INITIATIVE . Wish Success

Leave a Reply

Your email address will not be published. Required fields are marked *

*