b-zone

ബി സോണ്‍: ഫാറൂഖിന്റെ സര്‍ഗ്ഗ-കലാ പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍

സര്‍ഗ്ഗ-കലാ വസന്തത്തിന്റെ കുളിര്‍ മഴ പെയ്ത കാലിക്കറ്റ് സര്‍വ്വകലാശാല ബി സോണ്‍ കലോത്സവത്തിന് തിരശ്ശീല വീണു. ഏപ്രില്‍ 9 മുതല്‍ 13 വരെ നടന്ന മത്സരത്തില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജും ഫാറൂഖ് കോളേജും തമ്മിലായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം. 9 പോയിന്റുകളുടെ നേരിയ വ്യത്യാസത്തിലാണ് ഫാറൂഖ് കോളേജിന് കിരീടം നഷ്ടമായത്. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് 286 പോയിന്റുകള്‍ നേടി. ഫാറൂഖ് കോളേജ് 277 പോയിന്റുകളും കരസ്ഥമാക്കി. 113 പോയിന്റുകള്‍ നേടി എസ്.എന്‍.ഡി.പി. കോളേജ് കൊയിലാണ്ടി മൂന്നാം സ്ഥാനത്തെത്തി.

ഫാറൂഖ് കോളേജ് എം.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഫത്തഹു റഹ്മാനാണ് ഇത്തവണയും സര്‍ഗ്ഗപ്രതിഭാ പട്ടം. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഫത്തഹ് സര്‍ഗ്ഗ പ്രതിഭയാകുന്നത്. ചെറുകഥാ രചന(അറബിക്), ചെറുകഥാ രചന (ഉറുദു), പ്രബന്ധ രചന (അറബിക്), പ്രബന്ധ രചന (ഉറുദു), കവിതാ രചന (അറബിക്), കവിതാ രചന (ഉറുദു), പ്രസംഗം (അറബിക്), പ്രസംഗം (ഉറുദു) എന്നീ മത്സര ഇനങ്ങളില്‍ നിന്നും 36 പോയിന്റുകള്‍ നേടി വിജയിച്ചാണ് ഫാറൂഖ് കോളേജിന്റെ സര്‍ഗ്ഗപ്രതിഭാ സ്ഥാനം ഫത്തഹു റഹ്മാന്‍ നിലനിര്‍ത്തിയത്.

ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി വിവേക് കെ.സി കലാ പ്രതിഭാ പട്ടത്തിനും അര്‍ഹനായി. വയലിന്‍, കഥകളി സംഗീതം, ക്ലാസ്സിക്കല്‍ സംഗീതം, സെമി ക്ലാസ്സിക്കല്‍ സംഗീതം എന്നീ ഇനങ്ങളില്‍ നിന്നും 18 പോയിന്റുകള്‍ നേടിയാണ് വിവേക് കെ.സി. കലാ പ്രതിഭാ പട്ടം നേടിയത്.

കലാ തിലകമായി വിന്ദുജ മേനോനും ചിത്രപ്രതിഭയായി ബിബിന്‍ അന്റെണിയും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് വിദ്യാര്‍ത്ഥികളാണ്.

വിവിധ ഇനങ്ങളില്‍ ഫാറൂഖ് കോളേജിനെ പ്രതിനിധീകരിച്ച് വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചുവടെ:

No Item Prize Winner
1 Cherukatha Rachana (English) 3 Salman Farissi A.K.
2 Cherukatha Rachana (Hindi) 1 Gayathri
3 Cherukatha Rachana (Arabic) 1 Fathahu Rahman
4 Cherukatha Rachana (Thamil) 3 Nousida S
5 Cherukatha Rachana (Urdu) 1 Fathahu Rahman
6 Painting Jalachayam 2 Anjala Sherin
7 Poster Rachana 3 Thasneem
8 Prabandha Rachana (Arabic) 1 Fathahu Rahman
9 Prabandha Rachana (Hindi) 2 Gayathri
10 Prabandha Rachana (Malayalam) 3 Hiba Haroon
11 Prabandha Rachana (Urdu) 1 Fathahu Rahman
12 Embroidery 3 Sarangi R.
13 Kavitha Rachana (Arabic) 1 Fathahu Rahman
14 Kavitha Rachana (English) 1 Henna Razala
15 Kavitha Rachana (Sanskrit) 2 Nikila K.
  3 Shilpa P
16 Kavitha Rachana (Thamil) 1 Noushitha S.
    3 Prasad M.
17 Kavitha Rachana (Urdu) 1 Fathahu Rahman
    3 Suhana K.M.
18 Painting Ennachayam 3 Anjala Sherin
19 Pookkalam 3 Amrutha S., Nishi, Roshna
20 Prasangam (Arabic) 1 Sirajudheen
    1 Fathahu Rahman
21 Prasangam (English) 2 Rabeeha Abdu Raheem
22 Prasangam (Hindi) 2 Aysha Farhana
23 Prasangam  (Malayalam) 2 Ajmal Babu M.
24 Prasangam (Sansrit) 3 Silpa
25 Prasangam (Thamil) 1 Noushitha S.
    3 Mohammed Bilal
26 Prasangam (Urdu) 2 Fathahu Rahman
    3 Suhana K.M.
27 Quiz 1 Hilal Ahammed C.C.
28 Rangoli 3 Amrutha S.
29 Mohiniyattam 2 Gopika Surendran
30 Mappilappattu (M) 1 Muhammed Siyad
    3 Jawad T
31 Mappilappattu (F) 1 Shahanas M.
    3 Sana T.P.
32 Kolkkali 2 Shajin S.M. & Team
33 Lalitha Sangeetham (M) 3 Vishnu K.
34 Lalitha Sangeetham (F) 3 Sadhika K.R.
    3 Sreeshma K.
35 Desabhakthiganam 2 Vishnu K.
36 Voilin 1 Vivek K.C.
37 Guitar (Paschathyam) 3 Ashin Raheem
38 Nadodinirtham-F 1 Athira Thacholi
39 Nadodinirtham F (Group) 1 Vyshna P.M. & Team
40 Nadodinirtham M (Group) 1 Jishnu M.P. & Team
41 Mappilappattu Group 1 Sana T.P. & Team
42 Dhaff Muttu 1 Shereej P. & Team
43 Arbana Muttu 1 Shareej P. & Team
44 Ganamela 1 Vishnu K.
45 Classical Sangeetham-M 1 Vivek K.C.
46 Semi-Classical Sangeetham 2 Vivek K.C.
    3 Sadhika K.R.
47 Sangha Ganam (Indian) 3 Vishnu K. & Team
48 Pashchathya Sangeetham(Single) 3 Nihala Faheem C.P.
49 Classical Dance 1 Athira Thacholi
    3 Gopika Surendran
50 Kathakali Sangeetham (M) 1 Vivek K.C.
51 Kerala Nadanam 2 Gopika Surendran
52 Nadodi Sangeetham 1 Jishnu Raj
53 Oppana 1 Shahanas & Team
54 Paricha muttu 2 Habeel Behnam & Team
55 Poorakkali 2 Muhammed Abdul Fazil & Team
56 Vattappattu 1 Muhammed Siyad & Team
FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*