Azwad

ആസാദ് ഹോസ്റ്റല്‍ ഫെസ്റ്റ് : AZWAD 2015

ഫാറൂഖ് കോളേജ് ആസാദ് ഹോസ്റ്റല്‍ 67 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തില്‍ ഫെബ്രുവരി 23 ന് ഫാറൂഖ് കോളേജില്‍ ‘AZWAD 2015’ ആഘോഷ പരിപാടികള്‍ അരങ്ങേറി. പരിപാടിയുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, സാംസ്‌കാരിക പരിപാടികള്‍, ഡോക്യുമെന്റെറി പ്രകാശനം എന്നിവ നടന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പി.കെ. അബ്ദുറബ്ബ് പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഹോസ്റ്റല്‍ വാര്‍ഡന്‍ ഡോ. അബ്ദുല്‍ സലീം അദ്ധ്യക്ഷനായിരുന്നു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ മുഖ്യപ്രഭാഷണം നടത്തി.

ഹോസ്റ്റലിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്റെറിയുടെ പ്രകാശനം ഫാറൂഖ് കോളേജ് ഹോസ്റ്റല്‍ കമ്മിറ്റി ചെയര്‍മാന്‍ സി.പി. കുഞ്ഞിമുഹമ്മദ് നിര്‍വ്വഹിച്ചു. ആദ്യ കോപ്പി ഫാറൂഖ് കോളേജ് ഹോസ്റ്റല്‍ പ്രോവസ്റ്റ് ഡോ.എ.കെ.അബ്ദുല്‍ റഹീം ഏറ്റുവാങ്ങി.

ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. കെ.യാസീന്‍ അഷ്‌റഫ്, പി.കെ. പാറക്കടവ് തുടങ്ങിയവര്‍ തങ്ങളുടെ കോളേജ്കാല അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ചു.

പി.മുഹമ്മദ് റഷീദ്, പി. റഫീഖ്, സി. ഉമ്മര്‍കോയ, ആഷിഫ് കെ.പി., എം. അബ്ദുല്‍ ജബ്ബാര്‍, ഷാക്കിര്‍ എം. എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സുഫാദ് ഇ. സ്വാഗതവും മൂന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി യാസിര്‍ നന്ദിയും പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*