Fosa

യൂസുഫ് അല്‍ സാഖര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.

ഫാറൂഖ് കോളേജ് ക്യാമ്പസില്‍ കുവൈത്തിലെ വ്യവസായ പ്രമുഖ ലൈല അല്‍ സാഖറിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സഹായത്തോടെ പുനര്‍ നിര്‍മ്മിച്ച ‘യൂസുഫ് അല്‍ സാഖര്‍ ഓഡിറ്റോറിയ’ത്തിന്റെ ഉദ്ഘാടനവും ഫോസ ഹോമിന്റെ താക്കോല്‍ദാന ചടങ്ങും വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. ഓഡിറ്റോറിയത്തിന്റെ താക്കോല്‍ദാനം കോളേജ് മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി കെ.വി. കുഞ്ഞഹമ്മദ് കോയക്ക് നല്‍കി ലൈല അല്‍ സാഖര്‍ നിര്‍വ്വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ‘ഫോസ’ നിര്‍മ്മിച്ചു നല്‍കിയ ‘ഫോസ ഹോമി’ന്റെ താക്കോല്‍ദാനം പൂര്‍വ്വ വിദ്യാര്‍ത്ഥി ആരിഫിന് നല്‍കി ഫോസ പ്രസിഡണ്ട് കെ. കുഞ്ഞലവി നിര്‍വ്വഹിച്ചു. കോളേജിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ‘എജ്യുസപ്പോര്‍ട്ട് ‘ പദ്ധതിയിലേക്കുള്ള ഫോസ കുവൈത്ത് യൂണിറ്റിന്റെ സഹായം കുവൈത്ത് യൂണിറ്റ് മുന്‍ പ്രസിഡന്റ് കെ.വി. അഹമ്മദ് കോയയില്‍ നിന്നും പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ ഏറ്റു വാങ്ങി. ചടങ്ങില്‍ മാനേജിങ്ങ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മറ്റി ജോ. സെക്രട്ടറി സി.പി. കുഞ്ഞിമുഹമ്മദ്, മാനേജര്‍ അഡ്വ. എം. മുഹമ്മദ്, ലൈല സാഖറിന്റെ മകനും കുവൈത്തിലെ വ്യവസായിയുമായ അബ്ദുല്ല സുലൈമാന്‍ അല്‍ സാഖര്‍, ഫോസ കുവൈത്ത് യൂണിറ്റ് പ്രസിഡന്റ് എന്‍. മുഹമ്മദ് റാഫി, ഫോസ ദുബൈ യൂണിറ്റ് മുന്‍ പ്രസിഡന്റ് ഡോ. ടി. അഹമ്മദ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എം. ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ സ്വാഗതം പറഞ്ഞു. ഫോസ സെക്രട്ടറി പി.ഇ. മുഹമ്മദ് അബ്ദുല്‍ റഷീദ് നന്ദി പറഞ്ഞു.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*