Shaji#

ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ 2014 ഉദ്ഘാടനം

ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ ഉദ്ഘാടനം കെ.എം. ഷാജി എം.എല്‍.എ. നിര്‍വ്വഹിച്ചു. വിദ്യാഭ്യാസത്തിന്റെ ആത്മാവ് നല്ല മനുഷ്യനാവുക എന്നതാണെന്നും നന്മയില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് വിദ്യാഭ്യാസത്തിന് പ്രസക്തി കൈവരുക എന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളേജ് യൂസുഫ് അല്‍ സാഖര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥിയൂണിയന്‍ ചെയര്‍മാന്‍ ഷാക്കിര്‍ എം. അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടി.പി.ഒ. നസിറുദ്ധീന്‍, യൂണിയന്‍ അഡ്‌വൈസര്‍ ഡോ. എ.കെ. അബ്ദുല്‍ റഹീം, ഡോ. അസീസ് തരുവണ, അറബിക് വിഭാഗം അധ്യാപകന്‍ ഇ.കെ. സാജിദ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി ഹഫ്‌സ മോള്‍ സ്വാഗതവും ജോ.സെക്രട്ടറി ലുബൈബ എ.വി. നന്ദിയും പറഞ്ഞു.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*