Vibgiyor-released-[1600x1200]

ഓട്ടോണമസ്: ദ്വിദിന സെമിനാര്‍

സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ ഫാറൂഖ് കോളേജില്‍ ഓഗസ്ത് മാസം 22-23 തീയതികളില്‍ ‘ഓട്ടോണമസ് കോളേജ്; പ്രോസ്‌പെക്ടസ് ആന്റ് പ്രാക്ടീസസ്’ ദ്വിദിന സെമിനാര്‍ നടന്നു. മുന്‍ അമ്പാസിഡറും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ശ്രീ. ടി.പി. ശ്രീനിവാസന്‍ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓട്ടോണമസ് പദവി ലഭിച്ചാല്‍ മാത്രമേ അക്കാദമിക സ്വാതന്ത്ര്യം നേടി കോളേജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും അന്തര്‍ദേശീയ തലങ്ങളിലേക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓട്ടോണമി പദവി ലഭിച്ച കോളേജുകളെ യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്താന്‍ 15 വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച ‘റൂസ’ പദ്ധതിയില്‍ അഞ്ചുവര്‍ഷമായി ചുരുക്കുകയും ഇതിന് ആവശ്യമായ തുക വകയിരുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫാറൂഖ് കോളേജിലെ അദ്ധ്യാപകരുടെ പ്രസിദ്ധീകരണങ്ങളുടെ കൂട്ടായ്മയായ വിബ്ജിയോര്‍ 2013 പ്രകാശനം കോളേജ് മാനേജിങ് കമ്മറ്റി പ്രസിഡന്റ് പി.കെ. അഹമ്മദിന് കോപ്പി നല്‍കി ശ്രീ ടി.പി. ശ്രീനിവാസന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അദ്ധ്യക്ഷത വഹിച്ചു. കോളേജ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അഹമ്മദ്, മാനേജര്‍ അഡ്വ. എം. മുഹമ്മദ്, കോര്‍ഡിനേറ്റര്‍ ഡോ. പി.പി. യൂസുഫലി, കണ്‍വീനര്‍ പി.ഇ. മുഹമ്മദ് അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന സെഷനുകളില്‍ ‘കോളേജ് ഓട്ടോണമി ഇന്‍ കേരള കോണ്‍ഡക്‌സ്റ്റ്, എ സോഫ്റ്റ് അനാലിസിസ്’ എന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. എം ഉസ്മാന്‍, ഫങ്ഷനിങ് ഓഫ് ഓട്ടോണമി എന്ന വിഷയത്തില്‍ ഡോ. ഗീത സ്വാമിനാഥന്‍ (ചെന്നൈ). സംസാരിച്ചു. രണ്ടാം ദിവസം ഓട്ടോണമസ് കോളേജസ് ഇന്‍ ഇന്ത്യ; അച്ചീവ്‌മെന്റ്‌സ് ആന്റ് ചാലഞ്ചസ് എന്ന വിഷയത്തില്‍ ഡോ. ബര്‍നാഡ് സ്വാമി (ചെന്നൈ) എക്‌സാമിനേഷന്‍ സിസ്റ്റം അണ്ടര്‍ ഓട്ടോണമി, ചാലഞ്ചസ് അഹഡ് എന്ന വിഷയത്തില്‍ ഡോ. ജോ ജസുദുരൈ, ഓട്ടോണമി ഇന്‍ പ്രാക്ടീസ്; റോള്‍ ഓഫ് സ്റ്റേക് ഹോള്‍ഡേഴ്‌സ് എന്ന വിഷയത്തില്‍ ഡോ. ബര്‍ണാഡ് ഡി സ്വാമി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം കേരള ഹയര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡോ. പി. അന്‍വര്‍ ഉദ്ഘാടനം ചെയ്തു.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*