നല്ല ബാപ്പയുടെ നല്ല മകന്‍

About The Author

SHIRIN NASAR
IV Semester, BMMC, Farook College.
പിതാവിന്റെ പാത പിന്‍പറ്റി ഫോട്ടോഗ്രഫിയുടെ വിസ്മയലോകത്തേക്ക് ചുവടുവെയ്ക്കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചിയുടെ മകന്‍ അഖില്‍ കോമാച്ചിയും. ഫാറൂഖ് കോളേജ് ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അഖിലുമായി ഫാറൂഖ് ആവാസ് നടത്തിയ അഭിമുഖം

ഫോട്ടോഗ്രഫി ഒരു പാഷനായി തോന്നിയത് എപ്പോഴാണ്?
ക്യാമറയും ചിത്രങ്ങളും എന്റെ കൂടപ്പിറപ്പുകളാണ്. ഉപ്പ ഫോട്ടോഗ്രാഫറാണല്ലോ. ഉപ്പ തന്നെയാണ് പ്രധാന ഗുരു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫോട്ടോഗ്രാഫിയോട് വല്ലാതെ അടുപ്പം തോന്നി തുടങ്ങിയത്. പിന്നീടിങ്ങോട്ട് അത് ഒരു ആവേശമായി വളര്‍ന്നു. പത്താം ക്ലാസ് കഴിഞ്ഞ ഉടനെതന്നെ സ്വന്തമായി ഒരു ക്യാമറ കിട്ടി. കാനന്‍ 550 ഡി ആയിരുന്നു അത്. ഇപ്പോള്‍ ഉപയോഗിക്കുന്ന ക്യാമറ കാനന്‍ 5ഡി മാര്‍ക് 2 ആണ്.

ഏതു തരം ഫോട്ടോഗ്രഫിയിലാണ് താല്‍പര്യം?
ട്രാവല്‍ ഫോട്ടോഗ്രഫിയോടാണ് താല്‍പര്യം. സ്ട്രീറ്റ് ഫോട്ടോഗ്രഫിയും ഇഷ്ടമാണ്. ഞാന്‍ ചെയ്തിട്ടുള്ള യാത്രകള്‍ കൂടുതലും ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കാണ്. നഗരപ്രദേശങ്ങളില്‍ കാണാന്‍ കഴിയാത്ത മനുഷ്യരെ ഗ്രാമങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും.

യാത്രചെയ്തപ്പോഴുണ്ടായ അനുഭവങ്ങള്‍ എന്തൊക്കെയാണ്?
വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇന്ത്യയുടെ ഒരുവിധം ഭാഗങ്ങളെല്ലാം എന്റെ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ പറ്റിയുട്ടുണ്ട്. ഹിമാലയം, ടിബറ്റ്, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ വരെ പോയി. അവസാന യാത്ര സീറോ പോയിന്റിലേക്കായിരുന്നു. ഇനി പോകാന്‍ ഉദ്ദേശിക്കുന്നത് വാരണസി, ദില്ലി, ആഗ്ര, എന്നീ സ്ഥലങ്ങളിലേക്കാണ്. ഏറ്റവും കൂടുതല്‍ എന്നെയും എന്റെ ക്യാമറയേയും വേദനിപ്പിച്ചത് ആസാം ക്യാമ്പിലുള്ള ദ്യശ്യങ്ങളായിരുന്നു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അവിടെ കാണാന്‍ കഴിഞ്ഞത്. പിഞ്ചു കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ രാപ്പകലുകള്‍ നരകിക്കുന്ന കാഴ്ച ഏറെ അസ്വസ്ഥകരമായിരുന്നു. ആസാം ക്യാമ്പില്‍ പോയ സമയത്ത് കേരളത്തില്‍ നിന്നും മറ്റു ഫോട്ടോഗ്രാഫര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ എടുത്ത ചിത്രങ്ങള്‍ പലമാഗസിനുകള്‍ക്കും ആവശ്യം വന്നു.

വിദ്യാര്‍ത്ഥി ആയിരിക്കെത്തന്നെ ഇന്ത്യയിലെ പല പ്രമുഖ മാഗസിനുകള്‍ക്കും വേണ്ടി ഫ്രീലാന്‍സ് വര്‍ക്കുകള്‍ ചെയ്യുന്നു എന്നു കേട്ടിട്ടുണ്ട്..!
വനിത, ഗൃഹലക്ഷ്മി, ദ വീക്ക്, ഇന്ത്യ ടുഡേ, ഔര്‍ കിഡ്‌സ്, ഇന്റീരിയര്‍ തുടങ്ങിയ മാഗസിനുകള്‍ക്ക് വേണ്ടി ഫോട്ടോസും കവര്‍ ചത്രങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. മലയാളത്തില്‍ ഏറെ വൈറല്‍ ആയ നേറ്റീവ് ബാപ്പ, അല്‍ മൊയ്തു എന്നീ ഫിലുമുകളിലും ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള ‘മിസറീസ് ഓഫ് ഹിസ്‌റററി’ എന്ന ഡോക്യുമെന്ററിക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള ആള്‍ എന്തുകൊണ്ട് കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് തിരഞ്ഞെടുത്തു?
ബി.എം.എം.സി. പോലുള്ള കോഴ്‌സുകളായിരുന്നു ഞാന്‍ ആദ്യം അന്വേഷിച്ചിരുന്നത്. ഫറൂഖ് കോളേജില്‍ ഇല്ലായിരുന്നു. അതിനാല്‍ ബാംഗ്ലൂരില്‍ പോയി ഫോട്ടോഗ്രഫിയില്‍ 6 മാസത്തെ ഡിപ്ലോമ കോഴ്‌സ് ചെയ്തു. പിന്നെ നാട്ടില്‍ തന്നെ പഠിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് ഇവിടെ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ചേരുകയായിരുന്നു. ഫാറൂഖ് കോളേജില്‍ ഒരുപാട് അവസരങ്ങള്‍ എനിക്ക് ലഭിക്കുന്നുണ്ട്. കോളേജ് മാഗസിനുവേണ്ടി ഫോട്ടോ എടുക്കുന്നു. അധ്യാപകര്‍ എല്ലാ കാര്യങ്ങള്‍ക്കും വലിയ സഹായമാണ്.

ഫോട്ടോഗ്രഫിയില്‍ താത്പര്യമുള്ള ഈ കാമ്പസിലെ മറ്റു വിദ്യാര്‍ത്ഥികളോട് പറയാനുള്ളത?
ഫോട്ടോ എടുക്കാന്‍ വലിയ ക്യാമറ തന്നെ വേണമെന്നില്ല. സാധാരണ മൊബൈല്‍ ഫോണുകളില്‍ പോലും നല്ല ഫോട്ടോസ് പകര്‍ത്താന്‍ കഴിയും. മുമ്പ് ഞാന്‍ അജ്മീര്‍ ദര്‍ഗയില്‍ പോയപ്പോള്‍ അവിടെ ക്യാമറ ഉപയോഗിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അന്ന് ഞാന്‍ സാംസംങ് എസ്-3 മൊബൈല്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളായിരുന്നു പിന്നീട് മാഗസിനുകളില്‍ അച്ചടിച്ചുവന്നത്.

പുതിയ സ്വപനങ്ങള്‍ എന്തെല്ലാമാണ്
ഇനിയും ഒരുപാട് സ്ഥലങ്ങളില്‍ പോയി ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോയി ഫോട്ടോ എടുക്കുക എന്നത് വലിയ ഒരു ആഗ്രഹമാണ്. പിന്നെ, ഒരു എക്‌സിബിഷന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം.

ഉപ്പയേക്കാളും പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫര്‍ ആയിമാറാന്‍ ക്യാംപ്‌സ്‌കൂപിന്റെ ആശംസകള്‍

ഈ അഭിമുഖം ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിഭാഗം പുറത്തിറക്കുന്ന ക്യാമ്പ്‌സ്‌കൂപ്പ് പത്രത്തിന്റെ 2014 ഓക്ടോബര്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്. 2015 മാര്‍ച്ച് മാസം കോഴിക്കോട് കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്ന അഖില്‍ കൊമാച്ചിയുടെ ‘ഗെറ്റ് പാക്ക് ഗോ’ ഫോട്ടോ പ്രദര്‍ശനത്തിന്റെ വിവരങ്ങള്‍ അതിനാല്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*