1956843_964049793607645_6787429726114559135_o

ടു മൈ സിസ്റ്റര്‍ വിത്ത് ലൗ, സ്‌റ്റോപ്പ് സെലിബ്രേറ്റിംങ് സ്റ്റാര്‍ട് റിയാക്ടിംങ്

ഫാറൂഖ് കോളേജ് എന്‍.എസ്.എസ്. വനിതാ വിഭാഗം ”ടു മൈ സിസ്റ്റര്‍ വിത്ത് ലൗ, സ്‌റ്റോപ്പ് സെലിബ്രേറ്റിംങ് സ്റ്റാര്‍ട് റിയാക്ടിംങ്” എന്ന സന്ദേശവുമായി വനിതാ ദിനാചരണം നടത്തി. ഫാറൂഖ് കോളേജ് വിമന്‍സെല്‍ കണ്‍വീനര്‍ ഡോ. രശ്മി ഉദ്ഘാടനം ചെയ്തു. ഡോ. കൃഷ്ണ റാണി മുഖ്യ പ്രഭാഷണം നടത്തി. സി.പി. ലുബ്‌ന അധ്യക്ഷത വഹിച്ചു. ഡോ. അസീസ് തരുവണ വനിതാ ദിന സന്ദേശം അറിയിച്ചു.
എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കമറുദ്ദീന്‍ പരപ്പില്‍, ആബിദ, പി.ആഷിഖ്, ഷഹിന്‍ അബ്ദുല്ല, കെ.ജെ. അനവദ്യ, തശ്‌രീഫ് തുടങ്ങിയവര്‍ സംസാരിച്ചു. പി. മുബീന സ്വാഗതവും നിദ നന്ദിയും പറഞ്ഞു. തുടര്‍ന്ന് തെരുവു നാടകം, കൊളാഷ് പ്രദര്‍ശനം തുടങിയവ അരങ്ങേറി.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*