Camp

ക്യാംപ്‌സ്‌കൂപ്പ് ത്രൈമാസിക പ്രകാശനം ചെയ്തു.

ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ വിഭാഗം പൂറത്തിറക്കുന്ന ക്യാംപ്‌സ്‌കൂപ് ത്രൈമാസികയുടെ പ്രകാശനം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പ്രമുഖ ഫോട്ടോഗ്രാഫറും സോഷ്യല്‍ ആക്ടിവിസ്റ്റുമായ അജീബ് കോമാച്ചിക്ക് നല്‍കി നിര്‍വ്വഹിച്ചു. മള്‍ട്ടിമീഡിയ വിഭാഗത്തിലെ അധ്യാപകരായ മുസമ്മില്‍ ടി.പി., അരുണ്‍ വി. കൃഷ്ണ, വിദ്യാര്‍ത്ഥി എഡിറ്റര്‍ ഷിറിന്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് കോളേജ് മാഡംക്യൂറി ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫോട്ടോഗ്രാഫി ശില്പശാലയും സംഘടിപ്പിച്ചിരുന്നു. അജീബ് കോമാച്ചി തന്റെ ഫോട്ടോഗ്രാഫി അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സാജിദ് അബൂബക്കര്‍, ഫൈന്‍ ആര്‍ട്്‌സ് ഫോട്ടോഗ്രാഫര്‍ എ.മുഹമ്മദ് എന്നിവരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*