CS

കംമ്പ്യൂട്ടര്‍ സയന്‍സ് ത്രിദിന കോണ്‍ഫറന്‍സ്: കണ്‍സിപ്റ്റ്

ഫാറൂഖ് കോളേജ് കംമ്പ്യൂട്ടര്‍ സയന്‍സ് ഗവേഷണ വിഭാഗം ‘കംമ്പ്യൂട്ടേഷനല്‍ ഇന്റെലിജന്‍സ്: പ്രാക്റ്റീസസ് ആന്റ് റ്റെക്‌നോളജീസ് ‘ (കണ്‍സിപ്റ്റ്) എന്ന വിഷയത്തില്‍ യൂ.ജി.സി. സഹായത്തോടുകൂടി ത്രിദിന കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.

ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ മൈസൂര്‍ സര്‍വ്വകലാശാല കംമ്പ്യൂട്ടര്‍ സയന്‍സ് പഠന വിഭാഗത്തിലെ പ്രൊഫ. ഡോ. പി. നാഗഭൂഷണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അദ്ധ്യക്ഷനായിരുന്നു. ഫാറൂഖ് കോളേജ് മാനേജര്‍ അഡ്വ. എം. മുഹമ്മദ്, ഫാറൂഖ് കോളേജ് അധ്യാപകരും കാലിക്കറ്റ് സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗങ്ങളുമായ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ഡോ. കെ.എം. നസീര്‍, കാലിക്കറ്റ് സര്‍വ്വകലാശാല കംമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസി.പ്രൊഫ. ലജിഷ് വി.എല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഫാറൂഖ് കോളേജ് കംമ്പ്യൂട്ടര്‍ സയന്‍സ് ഗവേഷണ വിഭാഗം തലവന്‍ ഡോ. വി. കബീര്‍ സ്വാഗതവും ഡോ. അബ്ദുല്‍ ഹലീം പി.പി. നന്ദിയും പറഞ്ഞു.

പ്രൊഫ. ഗുരു (മൈസൂര്‍ സര്‍വ്വകലാശാല), പ്രോഫ. ഗോവിന്ദന്‍ (എന്‍.ഐ.ടി കോഴിക്കോട്), പ്രോഫ. നാരായണന്‍ (കണ്ണൂര്‍ സര്‍വ്വകലാശാല), ഡോ. ഫരീദ് (ഫോര്‍ഡ്-ചെന്നൈ), ഡോ. ലജീഷ് (കാലിക്കറ്റ് സര്‍വ്വകലാശാല), മെഹ്ഫില്‍ മെഹറലി, സരോജ് ഭൂഷണ്‍ എന്നിവര്‍ കോണ്‍ഫറന്‍സിലെ മുഖ്യ പ്രഭാഷകരായിരുന്നു.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*