sHINASI

സാംസ്‌കാരിക വിനിമയത്തില്‍ സാഹിത്യത്തിന്റെ പങ്ക് വലുത്: ഡോ. മറിയം ഷിനാസി

ഫാറൂഖ് കോളേജ്: സാംസ്‌കാരിക വിനിമയത്തില്‍ സാഹിത്യത്തിന്റെ പങ്ക് വലുതാണെന്നും അത് കാലങ്ങളായി തുടര്‍ന്ന് വരുന്ന പ്രക്രിയയാണെന്നും പ്രസിദ്ധ അറബി സാഹിത്യകാരി ഡോ. മറിയം ഷിനാസി അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം സംഘടിപ്പിച്ച ഭാഷാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു. അറേബ്യന്‍ ലോകവുമായി ഇന്ത്യയുടെ ബന്ധം തുടരുന്നുവെന്നും ഇരുഭാഗത്തും സാംസ്‌കാരിക വിനിമയത്തില്‍ സാഹിത്യം ഉയര്‍ത്തിയ മൂല്യം വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പശ്ചാത്തലമുള്ള അറേബ്യന്‍ രചനകളും അറേബ്യന്‍ പശ്ചാത്തലമുള്ള ഇന്ത്യന്‍ രചനകളും മികച്ച രേഖകളാണെന്നും അവര്‍ സൂചിപ്പിച്ചു.

ഭാഷാ സംഗമം കാലിക്കറ്റ് സര്‍വകലാശാല അറബി വകുപ്പ് മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അദ്ധ്യക്ഷത വഹിച്ചു. അറബിക്  വിഭാഗം അധ്യാപകനായ ഡോ. അലി നൗഫല്‍, അബ്ദു ശിവപുരം, യു.പി. മുഹമ്മദ് ആബിദ്, ഡോ. അബ്ദുല്‍ ജലീല്‍, റുബീന യൂ.ടി. യാഷിദ് മാട്ടായി എന്നിവര്‍ സംസാരിച്ചു.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*