Maths

മാത്തമാറ്റിക്‌സ് വിഭാഗം: ത്രിദിന സെമിനാര്‍

ഫാറൂഖ് കോളേജ് മാത്തമാറ്റിക്‌സ് വിഭാഗം ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ ‘ആല്‍ജിബ്ര, നമ്പര്‍ തിയറി, ആന്റ് ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്‌സ് ആന്റ് ദെയര്‍ ആപ്ലിക്കേഷന്‍സ്’ എന്ന വിഷയത്തില്‍ യൂ.ജീ.സി. സഹായത്തോടെ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കേരള സര്‍വ്വകലാശാലയിലെ മാത്തമാറ്റിക്‌സ് വിഭാഗം മുന്‍ തലവനായിരുന്ന പ്രൊഫ. എം.ജിന്ന സെമിനാറിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടി.പി.ഒ. നസിറുദ്ധീന്‍, അദ്ധ്യക്ഷനായിരുന്നു. മാനേജിംങ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ. കുഞ്ഞലവി, ഫാറൂഖ് കോളേജ് അധ്യാപകരും കാലിക്കറ്റ് സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗങ്ങളുമായ ഡോ. കെ.എം. നസീര്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫാറൂഖ് കോളേജ് മാത്തമാറ്റിക്‌സ് വിഭാഗം തലവന്‍ വി.കുഞ്ഞിമോന്‍ സ്വാഗതവും മേജര്‍ ഡോ. ആര്‍. ഷായിദ നന്ദിയും പറഞ്ഞു.

പ്രൊഫ. ശരദ് എസ്. സാനെ (മുംബൈ സര്‍വ്വകലാശാല), പ്രൊഫ. ആര്‍. ശിവരാമകൃഷ്ണന്‍ (കാലിക്കറ്റ് സര്‍വ്വകലാശാല), ഡോ. മനോജ് ചങ്ങാട്ട് (കേരള സര്‍വ്വകലാശാല), ഡോ. വിഷ്ണു കെ. നമ്പൂതിരി (ബി.ഐ.എം. ഗവണ്‍മെന്റ് കോളേജ്, ചാവറ) ഡോ.നവീന്‍ ചന്ദ്രന്‍(ഗവണ്‍മെന്റ് കോളേജ്, ചിറ്റൂര്‍), ഡോ. സനില്‍ ശങ്കര്‍ കെ.പി. (ഫാറൂഖ് കോളേജ്) തുടങ്ങിയവര്‍ മുഖ്യ പ്രഭാഷകരായിരുന്നു.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*