ഫാറൂഖ് ആവാസ് ഓണ്‍ലൈന്‍ മാഗസിന്‍ പ്രകാശനം ചെയ്തു.

ഫാറൂഖ് കോളേജ്‌ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ മാഗസിന്‍ ‘ഫാറൂഖ് ആവാസ്’
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍.പി. രാജേന്ദ്രന്‍ പ്രകാശനം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘നവമാധ്യമ ശില്‍പശാല’യുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിഭാഗമാണ് വെബ്‌സൈറ്റ് അണിയിച്ചൊരുക്കിയത്. കോളേജ് ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അദ്ധ്യക്ഷനായിരുന്നു. മള്‍ട്ടിമീഡിയ വിഭാഗം തലവന്‍ ഡോ.വി.കബീര്‍ സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ എം. ഷാക്കിര്‍, മള്‍ട്ടിമീഡിയ വിഭാഗം അധ്യാപകരായ മുസമ്മില്‍ ടി.പി., അരുണ്‍ വി. കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.   ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി
ഹുസ്‌ന നന്ദി പ്രകടനം നടത്തി.

”പ്രിന്റ് ആന്റ് ഡിജിറ്റല്‍ മീഡിയ: സ്‌ട്രൈക്കിംങ് ഫോര്‍ ബാലന്‍സ്” ശില്‍പശാലയില്‍ എന്‍.പി. രാജേന്ദ്രന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സാധ്യതകളെകുറിച്ചും പ്രത്യേകതകളെകുറിച്ചും വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

FacebookTwitterGoogle+Share

4 comments

  1. Abdul Azeez. P.K.V. Azeez

    Very informative.cogratulations

  2. All the best….

  3. A good initiative which is appreciable ….

  4. T.K.Abdul Razak,Muscat

    Good attempt. All the best.Jazakallahu khair

Leave a Reply

Your email address will not be published. Required fields are marked *

*