News in Pictures

ഫാറൂഖ് കോളേജ് ചാമ്പ്യന്‍മാര്‍

11026155_10152648130690759_8647473431670866904_n

മണപ്പുറം വിദ്യ ഓള്‍ ഇന്ത്യ ഇന്റെര്‍ കോളേജിയേറ്റ് /യൂണിവേഴ്‌സിറ്റി ഫുഡ്‌ബോള്‍ മത്സരത്തില്‍ ഫാറൂഖ് കോളേജ് ചാമ്പ്യന്‍മാരായി. വിജയികള്‍ക്കുള്ള ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസിനും അര്‍ഹരായി.

Read More »

സുശാന്ത് മാത്യുവിന് സ്വീകരണം

Sushanth

കേരള ബ്ലാസ്്‌റ്റേഴ്‌സ് താരവും ഫാറൂഖ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ സുശാന്ത് മാത്യുവിന് ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥിയൂണിയന്‍ ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ സ്വീകരണം നല്‍കി. പരിപാടിയില്‍ സുശാന്ത് മാത്യു വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഈ വര്‍ഷത്തെ സൗത്ത് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ടീമില്‍ അംഗങ്ങളായ 6 പേരുള്‍പ്പെടെ സര്‍വ്വകലാശാലയുടെ വിവിധ ടീമുകളില്‍ അംഗങ്ങളായ മുപ്പതോളം ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ ആദരിച്ചു.

Read More »

ഫാറൂഖ് കോളേജിന് ഇ-ക്യാമ്പസ് പുരസ്‌കാരം

e-cam

കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കുകീഴില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട 208 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിന്നും ബെസ്റ്റ് ഇ-ക്യാമ്പസ് ആയി തിരഞ്ഞൈടുക്കപ്പെട്ടതിനുള്ള പുരസ്‌കാരം ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.അബ്ദുല്‍ സലാമില്‍ നിന്നും ഏറ്റുവാങ്ങുന്നു. കോളേജുകളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ വ്യാപകമാക്കുന്നതിന് പ്രോത്സാഹനമായി സര്‍വ്വകലാശാല ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയതാണ് ബെസ്റ്റ് ഇ-ക്യാമ്പസ് അവാര്‍ഡ്.

Read More »

ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീനാഥ് ഭാസി നിര്‍വ്വഹിച്ചു.

Sreenath

ഫാറൂഖ് കോളേജ് ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം യൂസുഫ് അല്‍ സാഖര്‍ ഓഡിറ്റോറിയത്തില്‍ സിനിമാതാരം ശ്രീനാഥ് ഭാസി നിര്‍വ്വഹിച്ചു.  വിദ്യാര്‍ത്ഥിയൂണിയന്‍ ചെയര്‍മാന്‍ ഷാക്കിര്‍ എം. അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടി.പി.ഒ. നസിറുദ്ധീന്‍, യൂണിയന്‍ അഡൈ്വസര്‍ ഡോ. എ.കെ. അബ്ദുല്‍ റഹീം, ഡോ. അസീസ് തരുവണ, അറബിക് വിഭാഗം അധ്യാപകന്‍ ഇ.കെ. സാജിദ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി ഹഫ്‌സ മോള്‍ സ്വാഗതവും ജോ.സെക്രട്ടറി ലുബൈബ എ.വി. നന്ദിയും പറഞ്ഞു.

Read More »

ക്യാംപ്‌സ്‌കൂപ്പ് ത്രൈമാസിക പ്രകാശനം ചെയ്തു.

Camp

ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ വിഭാഗം പൂറത്തിറക്കുന്ന ക്യാംപ്‌സ്‌കൂപ് ത്രൈമാസികയുടെ പ്രകാശനം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പ്രമുഖ ഫോട്ടോഗ്രാഫറും സോഷ്യല്‍ ആക്ടിവിസ്റ്റുമായ അജീബ് കോമാച്ചിക്ക് നല്‍കി നിര്‍വ്വഹിച്ചു. മള്‍ട്ടിമീഡിയ വിഭാഗത്തിലെ അധ്യാപകരായ മുസമ്മില്‍ ടി.പി., അരുണ്‍ വി. കൃഷ്ണ, വിദ്യാര്‍ത്ഥി എഡിറ്റര്‍ ഷിറിന്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് കോളേജ് മാഡംക്യൂറി ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫോട്ടോഗ്രാഫി ശില്പശാലയും സംഘടിപ്പിച്ചിരുന്നു. അജീബ് കോമാച്ചി തന്റെ ഫോട്ടോഗ്രാഫി അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സാജിദ് അബൂബക്കര്‍, ഫൈന്‍ ആര്‍ട്്‌സ് ...

Read More »

മൈ ട്രീ ചാലഞ്ച്

3E4A8535-copy

മൈ ട്രീ ചാലഞ്ചിന്റെ ഭാഗമായി ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മന്ത്രി ഡോ. എം.കെ. മുനീറിന്റെ സാന്നിദ്ധ്യത്തില്‍ മരം നട്ടുകൊണ്ട് ഗവ: ആര്‍ട്‌സ് കോളേജ് മീഞ്ചന്ത, പ്രൊവിഡന്റ്‌സ് കോളേജ്, സെന്റ് ജോസഫ് കോളേജ് ദേവഗിരി എന്നീ സ്ഥാപനങ്ങളെ ചാലഞ്ച് ചെയ്തു.

Read More »

ടേബില്‍ ടെന്നീസ് ചമ്പ്യന്‍മാരായി

Table

സെപ്തംബര്‍ 19 ന് തൃശ്ശൂര്‍ വിദ്യാ കോളേജ് ഓഫ് എഞ്ചിനീയറിംങ്ങില്‍ നടന്ന പെണ്‍കുട്ടികളുടെ ഇന്റെര്‍സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഫാറൂഖ് കോളേജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടീം അംഗം ആഗ്നസ് ജോസഫ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിനും അര്‍ഹയായി.

Read More »

ഓട്ടോണമസ്: ദ്വിദിന സെമിനാര്‍

Vibgiyor-released-[1600x1200]

സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ ഫാറൂഖ് കോളേജില്‍ ഓഗസ്ത് മാസം 22-23 തീയതികളില്‍ ‘ഓട്ടോണമസ് കോളേജ്; പ്രോസ്‌പെക്ടസ് ആന്റ് പ്രാക്ടീസസ്’ ദ്വിദിന സെമിനാര്‍ നടന്നു. മുന്‍ അമ്പാസിഡറും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ശ്രീ. ടി.പി. ശ്രീനിവാസന്‍ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓട്ടോണമസ് പദവി ലഭിച്ചാല്‍ മാത്രമേ അക്കാദമിക സ്വാതന്ത്ര്യം നേടി കോളേജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും അന്തര്‍ദേശീയ തലങ്ങളിലേക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓട്ടോണമി പദവി ലഭിച്ച കോളേജുകളെ യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്താന്‍ 15 വര്‍ഷം ...

Read More »

ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷം

Environment-Day-5-June-14-(1)-[1600x1200]

ജൂണ്‍ 5ന് പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ബോട്ടണി വിഭാഗത്തിലെ സഹ്യാദ്രി ക്ലബ്ബും കോളേജ് എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായി കാമ്പസില്‍ മരത്തൈകള്‍ വച്ചുപിടിപ്പിച്ചു. പിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറും മലയാളം വിഭാഗം അധ്യാപകനുമായ കമറുദ്ദീന്‍ പരപ്പില്‍, ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോ. കെ. കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More »