Editor’s Pick

ബി സോണ്‍: ഫാറൂഖിന്റെ സര്‍ഗ്ഗ-കലാ പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍

b-zone

സര്‍ഗ്ഗ-കലാ വസന്തത്തിന്റെ കുളിര്‍ മഴ പെയ്ത കാലിക്കറ്റ് സര്‍വ്വകലാശാല ബി സോണ്‍ കലോത്സവത്തിന് തിരശ്ശീല വീണു. ഏപ്രില്‍ 9 മുതല്‍ 13 വരെ നടന്ന മത്സരത്തില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജും ഫാറൂഖ് കോളേജും തമ്മിലായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം. 9 പോയിന്റുകളുടെ നേരിയ വ്യത്യാസത്തിലാണ് ഫാറൂഖ് കോളേജിന് കിരീടം നഷ്ടമായത്. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് 286 പോയിന്റുകള്‍ നേടി. ഫാറൂഖ് കോളേജ് 277 പോയിന്റുകളും കരസ്ഥമാക്കി. 113 പോയിന്റുകള്‍ നേടി എസ്.എന്‍.ഡി.പി. കോളേജ് കൊയിലാണ്ടി മൂന്നാം സ്ഥാനത്തെത്തി. ഫാറൂഖ് കോളേജ് എം.കോം രണ്ടാം വര്‍ഷ ...

Read More »

ബി സോണ്‍ : സമാപനത്തിലേക്ക്

Res

കോഴിക്കോട്: വെസ്റ്റ്ഹില്‍ എഞ്ചിനിയറിംങ് കോളേജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ബി സോണ്‍ കലോത്സവം ഇന്നു സമാപിക്കും. സമാപന സമ്മേളനം സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവവന്‍ എം.എല്‍.എ, പ്രദീപ് കുമാര്‍ എം.എല്‍.എ, പുരുഷന്‍ കടലുണ്ടി എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും. സമാപനത്തോടടുക്കുമ്പോള്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഫാറൂഖ് കോളേജിനേക്കാള്‍ 24 പോയിന്റുകള്‍ക്ക് മുന്നില്‍. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിന് 255 പോയിന്റുകളും, ഫാറൂഖ് കോളേജിന് 231 പോയിന്റുകളുമാണുള്ളത്. കലാതിലകം: വിന്ദുജാ മേനോന്‍ (ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്), കലാപ്രതിഭ: ...

Read More »

ടു മൈ സിസ്റ്റര്‍ വിത്ത് ലൗ, സ്‌റ്റോപ്പ് സെലിബ്രേറ്റിംങ് സ്റ്റാര്‍ട് റിയാക്ടിംങ്

1956843_964049793607645_6787429726114559135_o

ഫാറൂഖ് കോളേജ് എന്‍.എസ്.എസ്. വനിതാ വിഭാഗം ”ടു മൈ സിസ്റ്റര്‍ വിത്ത് ലൗ, സ്‌റ്റോപ്പ് സെലിബ്രേറ്റിംങ് സ്റ്റാര്‍ട് റിയാക്ടിംങ്” എന്ന സന്ദേശവുമായി വനിതാ ദിനാചരണം നടത്തി. ഫാറൂഖ് കോളേജ് വിമന്‍സെല്‍ കണ്‍വീനര്‍ ഡോ. രശ്മി ഉദ്ഘാടനം ചെയ്തു. ഡോ. കൃഷ്ണ റാണി മുഖ്യ പ്രഭാഷണം നടത്തി. സി.പി. ലുബ്‌ന അധ്യക്ഷത വഹിച്ചു. ഡോ. അസീസ് തരുവണ വനിതാ ദിന സന്ദേശം അറിയിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കമറുദ്ദീന്‍ പരപ്പില്‍, ആബിദ, പി.ആഷിഖ്, ഷഹിന്‍ അബ്ദുല്ല, കെ.ജെ. അനവദ്യ, തശ്‌രീഫ് തുടങ്ങിയവര്‍ സംസാരിച്ചു. പി. മുബീന ...

Read More »

‘ആക്ച്യൂരിയല്‍ സയന്‍സ്-സാധ്യതകള്‍’ : ദേശീയ ശില്പശാല

Stati-National-Semi

ഫാറൂഖ് കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം കോഴിക്കോട് ഇന്‍ഷുറന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ആക്ച്യൂരിയല്‍ സയന്‍സ്-സാധ്യതകള്‍’ എന്ന വിഷയത്തില്‍ ദേശീയ ശില്പശാല സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തലവന്‍ ഡോ.പി. അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. അബ്ദുല്‍ സലീം സ്വാഗതവും ഫാസില്‍ കെ. നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളില്‍ എസ്. ചിദംബരം, ആര്‍. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Read More »

ആസാദ് ഹോസ്റ്റല്‍ ഫെസ്റ്റ് : AZWAD 2015

Azwad

ഫാറൂഖ് കോളേജ് ആസാദ് ഹോസ്റ്റല്‍ 67 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തില്‍ ഫെബ്രുവരി 23 ന് ഫാറൂഖ് കോളേജില്‍ ‘AZWAD 2015’ ആഘോഷ പരിപാടികള്‍ അരങ്ങേറി. പരിപാടിയുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, സാംസ്‌കാരിക പരിപാടികള്‍, ഡോക്യുമെന്റെറി പ്രകാശനം എന്നിവ നടന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പി.കെ. അബ്ദുറബ്ബ് പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഹോസ്റ്റല്‍ വാര്‍ഡന്‍ ഡോ. അബ്ദുല്‍ സലീം അദ്ധ്യക്ഷനായിരുന്നു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ മുഖ്യപ്രഭാഷണം നടത്തി. ഹോസ്റ്റലിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്റെറിയുടെ ...

Read More »

സാംസ്‌കാരിക വിനിമയത്തില്‍ സാഹിത്യത്തിന്റെ പങ്ക് വലുത്: ഡോ. മറിയം ഷിനാസി

sHINASI

ഫാറൂഖ് കോളേജ്: സാംസ്‌കാരിക വിനിമയത്തില്‍ സാഹിത്യത്തിന്റെ പങ്ക് വലുതാണെന്നും അത് കാലങ്ങളായി തുടര്‍ന്ന് വരുന്ന പ്രക്രിയയാണെന്നും പ്രസിദ്ധ അറബി സാഹിത്യകാരി ഡോ. മറിയം ഷിനാസി അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം സംഘടിപ്പിച്ച ഭാഷാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു. അറേബ്യന്‍ ലോകവുമായി ഇന്ത്യയുടെ ബന്ധം തുടരുന്നുവെന്നും ഇരുഭാഗത്തും സാംസ്‌കാരിക വിനിമയത്തില്‍ സാഹിത്യം ഉയര്‍ത്തിയ മൂല്യം വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പശ്ചാത്തലമുള്ള അറേബ്യന്‍ രചനകളും അറേബ്യന്‍ പശ്ചാത്തലമുള്ള ഇന്ത്യന്‍ രചനകളും മികച്ച രേഖകളാണെന്നും അവര്‍ സൂചിപ്പിച്ചു. ഭാഷാ സംഗമം കാലിക്കറ്റ് ...

Read More »

യൂസുഫ് അല്‍ സാഖര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.

Fosa

ഫാറൂഖ് കോളേജ് ക്യാമ്പസില്‍ കുവൈത്തിലെ വ്യവസായ പ്രമുഖ ലൈല അല്‍ സാഖറിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സഹായത്തോടെ പുനര്‍ നിര്‍മ്മിച്ച ‘യൂസുഫ് അല്‍ സാഖര്‍ ഓഡിറ്റോറിയ’ത്തിന്റെ ഉദ്ഘാടനവും ഫോസ ഹോമിന്റെ താക്കോല്‍ദാന ചടങ്ങും വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. ഓഡിറ്റോറിയത്തിന്റെ താക്കോല്‍ദാനം കോളേജ് മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി കെ.വി. കുഞ്ഞഹമ്മദ് കോയക്ക് നല്‍കി ലൈല അല്‍ സാഖര്‍ നിര്‍വ്വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ‘ഫോസ’ നിര്‍മ്മിച്ചു നല്‍കിയ ‘ഫോസ ഹോമി’ന്റെ താക്കോല്‍ദാനം പൂര്‍വ്വ വിദ്യാര്‍ത്ഥി ആരിഫിന് നല്‍കി ഫോസ പ്രസിഡണ്ട് കെ. കുഞ്ഞലവി ...

Read More »

കംമ്പ്യൂട്ടര്‍ സയന്‍സ് ത്രിദിന കോണ്‍ഫറന്‍സ്: കണ്‍സിപ്റ്റ്

CS

ഫാറൂഖ് കോളേജ് കംമ്പ്യൂട്ടര്‍ സയന്‍സ് ഗവേഷണ വിഭാഗം ‘കംമ്പ്യൂട്ടേഷനല്‍ ഇന്റെലിജന്‍സ്: പ്രാക്റ്റീസസ് ആന്റ് റ്റെക്‌നോളജീസ് ‘ (കണ്‍സിപ്റ്റ്) എന്ന വിഷയത്തില്‍ യൂ.ജി.സി. സഹായത്തോടുകൂടി ത്രിദിന കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ മൈസൂര്‍ സര്‍വ്വകലാശാല കംമ്പ്യൂട്ടര്‍ സയന്‍സ് പഠന വിഭാഗത്തിലെ പ്രൊഫ. ഡോ. പി. നാഗഭൂഷണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അദ്ധ്യക്ഷനായിരുന്നു. ഫാറൂഖ് കോളേജ് മാനേജര്‍ അഡ്വ. എം. മുഹമ്മദ്, ഫാറൂഖ് കോളേജ് അധ്യാപകരും കാലിക്കറ്റ് സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗങ്ങളുമായ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ...

Read More »

സ്റ്റാറ്റിസ്റ്റിക്‌സ് ഗവേഷണവിഭാഗം ദ്വിദിന ദേശീയ ശില്പശാല

Stati

ഫാറൂഖ് കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് ഗവേഷണവിഭാഗം ‘ബയോസ്റ്റാറ്റിസ്റ്റിക്കല്‍ ആസ്‌പെക്ട്‌സ് ഓഫ് ക്ലിനിക്കല്‍ ട്രയല്‍സ് ‘ എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു. ശില്‍പശാലയുടെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. പി.കെ. ശശിധരന്‍ നിര്‍വ്വഹിച്ചു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പരിപാടിയില്‍ അദ്ധ്യക്ഷനായിരുന്നു. സ്റ്റാറ്റിസിറ്റിക്‌സ് വിഭാഗം തലവന്‍ ഡോ. പി. അനില്‍ കുമാര്‍ സ്വാഗതവും ഡോ. കൃഷണറാണി എസ്.ഡി. നന്ദിയും പറഞ്ഞു. കെ.കുഞ്ഞലവി, ഡോ. അബ്ദുല്‍ ഹമീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Read More »

മാത്തമാറ്റിക്‌സ് വിഭാഗം: ത്രിദിന സെമിനാര്‍

Maths

ഫാറൂഖ് കോളേജ് മാത്തമാറ്റിക്‌സ് വിഭാഗം ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ ‘ആല്‍ജിബ്ര, നമ്പര്‍ തിയറി, ആന്റ് ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്‌സ് ആന്റ് ദെയര്‍ ആപ്ലിക്കേഷന്‍സ്’ എന്ന വിഷയത്തില്‍ യൂ.ജീ.സി. സഹായത്തോടെ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കേരള സര്‍വ്വകലാശാലയിലെ മാത്തമാറ്റിക്‌സ് വിഭാഗം മുന്‍ തലവനായിരുന്ന പ്രൊഫ. എം.ജിന്ന സെമിനാറിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടി.പി.ഒ. നസിറുദ്ധീന്‍, അദ്ധ്യക്ഷനായിരുന്നു. മാനേജിംങ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ. കുഞ്ഞലവി, ഫാറൂഖ് കോളേജ് അധ്യാപകരും കാലിക്കറ്റ് സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗങ്ങളുമായ ഡോ. കെ.എം. നസീര്‍, പ്രൊഫ. ...

Read More »