Features

ലിറ്റററി ഫെസ്റ്റിന് ഒരുങ്ങി ഫാറൂഖ് കോളേജ്‌

gg

ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ പ്രമുഖസാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുന്ന ഫാറൂഖ് ലിറ്റററി ഫെസ്റ്റ്(FLF) മാര്‍ച്ച് 14,15 തീയതികളിലായി ഫാറൂഖ് കോളജിൽ വച്ച് നടക്കും.ആദ്യത്തെ സാഹിത്യസംഗമനിത്ത് എല്ലാ ഒരുകങ്ങളും പൂർത്തിയായതായി ലിറ്റററി ക്ലബ്‌ സെക്രട്ടറി മുഹമ്മദ്‌ കെൻസ് അറിയിച്ചു . ഷിഹാബുദ്ധീന്‍ പൊയ്ത്തുംക്കടവ് ,യുകെ കുമാരന്‍, സോമന്‍ കടലൂര്‍, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരുമായ പി.കെ പാറക്കടവ്, എ സജീവന്‍, പ്രമുഖ മാപ്പിളപ്പാട്ട് വിധിക്കര്‍ത്താക്കളായ രഹ്‌ന,ഫൈസല്‍ എളേറ്റില്‍, മുഹമ്മദ് ശഫീക്ക്( തിരക്കഥാകൃത്ത് ആക്ഷന്‍ ഹീറോ ബിജു) ഖുദ്‌സി(വിവര്‍ത്തകന്‍) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുന്നതാണ്. യുജി സെമിനാര്‍ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ ...

Read More »

നബീസുവിന്റെ കണ്ണീരില്‍ തിരുവള്ളൂര്‍ തേങ്ങി-ആയിഷ റന്ന മികച്ച നടി

nabeesu

നബീസു അരങ്ങിലെത്തുമ്പോള്‍ സമയം അര്‍ദ്ധരാത്രി.വേദി രണ്ടില്‍ ആളൊഴിഞ്ഞു കൊണ്ടിരുന്നു.പക്ഷെ നബീസു അരങ്ങിലെത്തിയപ്പോള്‍ സദസ്സ് വീണ്ടും സജീവമായി.നിശബ്ദമായി അവളുടെ പരിഭവങ്ങള്‍ അവര്‍ കേട്ടിരുന്നു.ഫറൂഖ് കോളേജിലെ ബി.എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി അയിഷ റന്നയാണ് നബീസു എന്ന കഥാപാത്രം അനശ്വരമാക്കിയത്.ഭാഷാന്തരങ്ങള്‍ ഭേദിച്ചുകൊണ്ട് ഹിന്ദി നാടകം ജനങ്ങളെ കീഴടക്കി.സഹനടന്മാരായ മിസ്ഹബും അഭിനവും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ മറ്റുള്ളവര്‍ ശരാശരി നിലവാരം പുലര്‍ത്തി. മത്സരഫലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഫറൂഖ് കോളേജിന്റെ നാടകത്തിന് മികച്ച അഭിപ്രായം ഉണ്ടാക്കാന്‍ സാധിച്ചു.മികച്ച നടിയായി അയിഷ റന്ന തെരഞ്ഞെടുക്കപ്പെട്ടത് കാവ്യനീതി മാത്രം. ...

Read More »

ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ കൂട്ടായ്മ

Hypo-1

ഫാറൂഖ് കോളേജിനെതിരെ ഒരു വിഭാഗം മീഡിയകള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോളേജില്‍ ലിംഗ വിവേചനം നടക്കുന്നതായി ചില തല്‍പ്പര കക്ഷികള്‍ നവ മാധ്യമങ്ങളെയും ദൃശ്യമാധ്യമങ്ങളെയും കൂട്ടുപിടിച്ച് പ്രചരിപ്പിക്കുന്നതിനെതിരെയാണ് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ബെഞ്ചിലിരുന്ന് പഠിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തുവെന്നാണ് വ്യാജവാര്‍ത്ത സൃഷ്ടിച്ചിരുന്നത്. ഒന്നാം വര്‍ഷ ഭാഷാ പൊതുക്ലാസ്സില്‍ പതിവിന് വിപരീതമായി ചില വിദ്യാര്‍ത്ഥികള്‍ രണ്ടു പ്രത്യേക ബെഞ്ചുകളില്‍ ഇടകലര്‍ന്നു തിങ്ങിയിരുന്നതിനാല്‍ ഇവരോട് അധ്യാപകന്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ...

Read More »

ബി സോണ്‍ : സമാപനത്തിലേക്ക്

Res

കോഴിക്കോട്: വെസ്റ്റ്ഹില്‍ എഞ്ചിനിയറിംങ് കോളേജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ബി സോണ്‍ കലോത്സവം ഇന്നു സമാപിക്കും. സമാപന സമ്മേളനം സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവവന്‍ എം.എല്‍.എ, പ്രദീപ് കുമാര്‍ എം.എല്‍.എ, പുരുഷന്‍ കടലുണ്ടി എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും. സമാപനത്തോടടുക്കുമ്പോള്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഫാറൂഖ് കോളേജിനേക്കാള്‍ 24 പോയിന്റുകള്‍ക്ക് മുന്നില്‍. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിന് 255 പോയിന്റുകളും, ഫാറൂഖ് കോളേജിന് 231 പോയിന്റുകളുമാണുള്ളത്. കലാതിലകം: വിന്ദുജാ മേനോന്‍ (ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്), കലാപ്രതിഭ: ...

Read More »

നല്ല ബാപ്പയുടെ നല്ല മകന്‍

Akhil-6

ഫോട്ടോഗ്രഫി ഒരു പാഷനായി തോന്നിയത് എപ്പോഴാണ്? ക്യാമറയും ചിത്രങ്ങളും എന്റെ കൂടപ്പിറപ്പുകളാണ്. ഉപ്പ ഫോട്ടോഗ്രാഫറാണല്ലോ. ഉപ്പ തന്നെയാണ് പ്രധാന ഗുരു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫോട്ടോഗ്രാഫിയോട് വല്ലാതെ അടുപ്പം തോന്നി തുടങ്ങിയത്. പിന്നീടിങ്ങോട്ട് അത് ഒരു ആവേശമായി വളര്‍ന്നു. പത്താം ക്ലാസ് കഴിഞ്ഞ ഉടനെതന്നെ സ്വന്തമായി ഒരു ക്യാമറ കിട്ടി. കാനന്‍ 550 ഡി ആയിരുന്നു അത്. ഇപ്പോള്‍ ഉപയോഗിക്കുന്ന ക്യാമറ കാനന്‍ 5ഡി മാര്‍ക് 2 ആണ്. ഏതു തരം ഫോട്ടോഗ്രഫിയിലാണ് താല്‍പര്യം? ട്രാവല്‍ ഫോട്ടോഗ്രഫിയോടാണ് താല്‍പര്യം. സ്ട്രീറ്റ് ഫോട്ടോഗ്രഫിയും ഇഷ്ടമാണ്. ഞാന്‍ ...

Read More »

സുഫിയാന്‍ പരസ്യമാക്കാത്ത രഹസ്യങ്ങള്‍

Sufi

ആധുനിക മാധ്യമരംഗത്ത് ഉപഭോക്താക്കളെ ഏറ്റവും അധികം സ്വാധീനിക്കുന്നത് പരസ്യങ്ങളാണ്. ഈ രംഗത്ത് തന്റേതായ ഇടം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഫാറൂഖ് കോളേജിലെ മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ സുഫിയാന്‍. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ‘ഫാസ്റ്റ് ട്രാക്ക് ‘, ‘ചെമ്മണ്ണൂര്‍’ തുടങ്ങിയ ഇന്റെര്‍നാഷനല്‍ ബ്രാന്റുകള്‍ ഉള്‍പ്പെടെ 40 ഓളം പരസ്യങ്ങള്‍ക്കു പിന്നില്‍ സുഫിയാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാര്യം സഹപാഠികള്‍ക്കിടയില്‍ പോലും പരസ്യമാകാത്ത രഹസ്യമാണ്. മുഴുസമയ വിദ്യാര്‍ത്ഥിയായി ക്യാമ്പസില്‍ നിറഞ്ഞു നില്‍ക്കുന്നതു കാണാറുണ്ടെങ്കിലും ഒഴിവു വേളകളില്‍ സുഫിയാന്‍ പുതിയ പ്രൊജക്ടുകളുടെ എഡിറ്റിംങ്ങ് നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളിലായിരിക്കും. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിക്‌സ്-കോം ...

Read More »

പത്തരമാറ്റ് പൊന്ന്

Fathah

  തുടര്‍ച്ചയായി കലോത്സവങ്ങളില്‍ സര്‍ഗ്ഗപ്രതിഭ എന്ന പദവിക്ക് ഇന്നേവരെ കോട്ടം തട്ടിയിട്ടില്ല. എങ്കില്‍ പോലും മുഖത്ത് അഹങ്കാരത്തിന്റെയോ ജാടയുടേയോ ഒരു അംശം പോലുമില്ലാതെ ചെറുപുഞ്ചിരിയും നിഷ്‌കളങ്ക ഭാവവുമായ് ഒരാള്‍…അയാളെ പത്തരമാറ്റ് പൊന്ന് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടോ.? ഫാറൂഖ് കോളേജ് രണ്ടാം വര്‍ഷ എം.കോം. വിദ്യാര്‍ത്ഥിയായ കെ.പി. ഫത്തഹ് റഹ്മാനാണ് ഈ മിടുക്കന്‍. കൊടുവള്ളി കല്ലംപിലാക്കല്‍ മുഹമ്മദ്-റസിയ ദമ്പതികളുടെ മൂത്ത മകനാണ് ഫത്തഹ്. ചാത്തമംഗലത്തുള്ള എം.ഇ.എസ്. കോളേജിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ഡിഗ്രി ആദ്യ വര്‍ഷം തന്നെ കാലിക്കറ്റ് സര്‍വ്വകലാശാല സര്‍ഗപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് എം.ഇ.എസ്. ...

Read More »

എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ്

NSS

ഫാറൂഖ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് രണ്ടാം വര്‍ഷ വളണ്ടിയര്‍മാര്‍ക്കുള്ള സപ്തദിന പ്രത്യേക ക്യാമ്പ് ‘റെയ്ന്‍ബോ 2K14’ നിലമ്പൂര്‍ മാനവേദന്‍ ഗവണ്‍മെന്റ ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ നടന്നു. നിലമ്പൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ക്യാമ്പിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. നിലമ്പൂര്‍ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ‘സൗഖ്യം’ പദ്ധതിയോടനുബന്ധിച്ച് വളണ്ടിയര്‍മാര്‍ ആദിവാസി കോളനികളില്‍ ആരോഗ്യ സര്‍വേ നടത്തി. മാനവേദന്‍ സ്‌കൂള്‍ പരിസരം ശുചീകരിക്കുകയും മാലിന്യ സംസ്‌കരണത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. ഡോ. കിഷോര്‍ കുമാര്‍, ഡോ. അസീസ് തരുവണ, സി.പി. രാജശേഖരന്‍, വി.എം. സാദിഖലി, ആബിദ് തറവട്ടത്ത്, പി.വി. ...

Read More »

മേജര്‍ ഡോ. ഷായിദയ്ക്ക് സദ്ഗുരു പുരസ്‌കാരം

Shahida

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രഥമ സദ്ഗുരു പുരസ്‌കാരത്തിന് ഫാറൂഖ് കോളേജ് മാത്തമാറ്റിക്‌സ് വിഭാഗം അധ്യാപികയായ മേജര്‍ ഡോ. ഷായിദ അര്‍ഹയായി. ഈ വര്‍ഷമാണ് ആദ്യമായി സര്‍വ്വകലാശാല മികച്ച അദ്ധ്യാപകര്‍ക്കായി സദ്ഗുരു അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്ത് ആര്‍.പി. ഉസ്മാന്‍-ആമിന ദമ്പതികളുടെ മകളായി ജനിച്ച ഷായിദ ടീച്ചര്‍ 1987 ലാണ് ഫാറൂഖ് കോളേജില്‍ അധ്യാപികയായി പ്രവേശിച്ചത്. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ നിന്നും പ്രീഡിഗ്രിയും ബിരുദവും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജില്‍ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ ടീച്ചര്‍ 2013 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡിയും നേടി. ...

Read More »