News

ഫാറൂഖ് കോളേജില്‍ സ്വാതന്ത്ര്യദിനാഘോഷം വര്‍ണ്ണാഭമാക്കി ഹോസ്റ്റല്‍ യൂണിയനുകള്‍

3

ഓഗസ്ത് 15 സ്വാതന്ത്ര്യ ദിനാഘോഷം ഫാറൂഖ് കോളേജില്‍ വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ 9.00 മണിക്ക് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടി. മുഹമ്മദലി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. ഫാറൂഖ് കോളേജ് നാഷനല്‍ കേഡറ്റ് കോര്‍പ്പ്‌സ്(എന്‍.സി.സി കേഡറ്റുകള്‍) സംയുക്തമായി പരേഡില്‍ അണിനിരന്നു. മധുരവിതരണവും നടന്നു. കോളേജിലെ മുഴുവന്‍ അദ്ധ്യാപക അനദ്ധ്യാപകരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഇഖ്ബാല്‍ ഹോസ്റ്റലും ആസാദ് ഹോസ്റ്റലും സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. ഇഖ്ബാല്‍ ഹോസ്റ്റല്‍ യൂണിയന്‍ ഹോസ്റ്റല്‍ അങ്കണത്തില്‍ പച്ചക്കറികൃഷി ...

Read More »

അന്താരാഷ്ട്ര യുവജന ദിനാചരണം ഫാറൂഖ് കോളേജില്‍

1

58 ഓളം വിദ്യാര്‍ത്ഥികള്‍ രക്തദാനം നിര്‍വ്വഹിച്ച് അന്താരാഷ്ട്ര യുവജന ദിനത്തില്‍ ലോകമെമ്പാടുമുള്ള യുവതലമുറക്ക് പ്രചോദനവും മാതൃകയുമായി ഫാറൂഖികള്‍. യുവജന ദിനാചരണത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി(കെ.എസ്.എ.സി.എസ്.)യും , കേരള ഹെല്‍ത്ത് സെര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റും, റെഡ് റിബണ്‍ ക്ലബ്ബും, നാഷനല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ഫാറൂഖ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് നടത്തിയ എകദിന യുവജനക്യമ്പിലെ മെഗാ ബ്ലഡ് ഡൊണേഷന്‍ പരിപാടിയിലാണ് ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സാനിദ്ധ്യം കൊണ്ടും സഹകരണം കൊണ്ടും മാതൃകകാണിച്ചത്. വെള്ളിയാഴ്ച്ച രാവിലെ തുടങ്ങിയ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് കോളേജ് പ്രിന്‍സിപ്പല്‍ ...

Read More »

ഫാറൂഖ് കോളേജിലെ പി.ജി. കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

Admis-PG

ഫാറൂഖ് കോളേജിലെ (ഓട്ടോണമസ്) 2016-18 വര്‍ഷത്തേക്കുള്ള വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ  ജൂണ്‍- 23 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യായന വര്‍ഷം മുതല്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനം കോളേജ് നേരിട്ടാണ് നടത്തുന്നത്. ഫാറൂഖ് കോളേജില്‍ ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെന്‍ട്രലൈസ്ഡ് അഡ്മിഷനുപകരം കോളേജിന്റെ അഡ്മിഷന്‍ വെബ്‌സൈറ്റായ www.FarookCollege.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫീസും ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. Click on the name ...

Read More »

ഫാറൂഖ് കോളേജിലെ 18 ഓളം ബിരുദ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

Admi-2016

ഫാറൂഖ് കോളേജിലെ 18 ഓളം ബിരുദ കോഴ്‌സുകളിലേക്ക് www.FarookCollege.in എന്ന വെബ്‌സൈറ്റില്‍ മെയ് 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ് നേരിട്ടാണ് നടത്തുന്നതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചികോയ അറിയിച്ചു. Click on the name of the programme below to know more about it’s Duration, Eligibility, Fees Structure etc. For detailed prospectus visit www.FarookCollege.in

Read More »

ഫാറൂഖ് കോളേജ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

Reg-1

മെയ് 10 മുതല്‍ www.FarookCollege.in വഴി അപേക്ഷ സമര്‍പ്പിക്കാം ഫാറൂഖ് കോളേജിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ മെയ് 10 മുതല്‍ കോളേജ് വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ് നേരിട്ടാണ് നടത്തുന്നത്. ഫാറൂഖ് കോളേജില്‍ ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെന്‍ട്രലൈസ്ഡ് അഡ്മിഷനുപകരം  കോളേജിന്റെ അഡ്മിഷന്‍ വെബ്‌സൈറ്റായ www.faroocollege.in വഴിയാണ് അപേക്ഷിക്കണ്ടതെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു.

Read More »

അന്താരാഷ്ട്ര അറബിക്  റിസർച്ച് ജേർണൽ “അസ്സബാഹ്” പ്രകാശനം ചെയ്തു.

1

ഫാറൂഖ് കോളജ് അറബി ഗവേഷണ വിഭാഗം പുറത്തിറക്കുന്ന അന്താരാഷ്ട്ര അറബിക്  റിസർച്ച് ജേർണൽ “അസ്സബാഹ്” ന്റെ പ്രകാശന കർമ്മം അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പ്രൊഫസറും അൽജീരിയ യൂണിവേഴ്സിറ്റി വിസിറ്റിംഗ് ഫാക്കൽറ്റിയുമായ ഡോ.മുഹമ്മദ് സനാഉല്ല നദ്.വി നിർവ്വഹിച്ചു.അന്തർദേശീയതലത്തിൽ പുതുമ, വൈവിധ്യം, ധൈഷണികത, ആധികാരികത തുടങ്ങീ സവിശേഷതകൾ വിളിച്ചോതുന്ന ഗവേഷണങ്ങളാണ് അക്കാദമിക് സമൂഹം പ്രതീക്ഷിക്കുന്നതെന്നും അതിലേക്കുള്ള പ്രയാണം കടുത്ത വെല്ലുവിളിയാണെന്നും ആ പൂർണ്ണതയാണ് ഗവേഷകർ കൈവരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമുഖ അറബി ഭാഷാ പണ്ഡിതനും റൗളത്തുൽ ഉലൂം മുൻ പ്രിൻസിപ്പളുമായ പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി കോപ്പി ...

Read More »

നബീസുവിന്റെ കണ്ണീരില്‍ തിരുവള്ളൂര്‍ തേങ്ങി-ആയിഷ റന്ന മികച്ച നടി

nabeesu

നബീസു അരങ്ങിലെത്തുമ്പോള്‍ സമയം അര്‍ദ്ധരാത്രി.വേദി രണ്ടില്‍ ആളൊഴിഞ്ഞു കൊണ്ടിരുന്നു.പക്ഷെ നബീസു അരങ്ങിലെത്തിയപ്പോള്‍ സദസ്സ് വീണ്ടും സജീവമായി.നിശബ്ദമായി അവളുടെ പരിഭവങ്ങള്‍ അവര്‍ കേട്ടിരുന്നു.ഫറൂഖ് കോളേജിലെ ബി.എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി അയിഷ റന്നയാണ് നബീസു എന്ന കഥാപാത്രം അനശ്വരമാക്കിയത്.ഭാഷാന്തരങ്ങള്‍ ഭേദിച്ചുകൊണ്ട് ഹിന്ദി നാടകം ജനങ്ങളെ കീഴടക്കി.സഹനടന്മാരായ മിസ്ഹബും അഭിനവും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ മറ്റുള്ളവര്‍ ശരാശരി നിലവാരം പുലര്‍ത്തി. മത്സരഫലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഫറൂഖ് കോളേജിന്റെ നാടകത്തിന് മികച്ച അഭിപ്രായം ഉണ്ടാക്കാന്‍ സാധിച്ചു.മികച്ച നടിയായി അയിഷ റന്ന തെരഞ്ഞെടുക്കപ്പെട്ടത് കാവ്യനീതി മാത്രം. ...

Read More »

ഏവര്‍ക്കും സ്‌നേഹനിര്‍ഭരമായ റിപ്പബ്ലിക് ദിനാശംസകള്‍

4

മഹത്തായ നമ്മുടെ രാജ്യം അറുപത്തി ഏഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും ഫാറൂഖ് ആവാസിന്റെ സ്‌നേഹനിര്‍ഭരമായ റിപ്പബ്ലിക് ദിനാശംസകള്‍.

Read More »

അവര്‍ പകര്‍ത്തിയ സ്വന്തം ചിത്രം കാണാന്‍ ഇസ്മയില്‍ക്കയെത്തി

3

ഒടുവില്‍ താനറിയാതെ അവര്‍ പകര്‍ത്തിയ സ്വന്തം ചിത്രം കാണാന്‍ ഇസ്മയില്‍ക്കയെത്തി. ചിത്രം കണ്ടപ്പോള്‍ ആ മുഖത്ത് വിസ്മയം. തുടര്‍ന്ന് കണ്ണുകളില്‍ സന്തോഷത്തിന്റെ നനവ്. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഫോട്ടോപ്രദര്‍ശനത്തിലാണ് ഈ അപൂര്‍വ്വ സംഭവത്തിന് കളമൊരുങ്ങിയത്. കോഴിക്കോടിന്റെ കാണാകാഴ്ചകള്‍ തനിമ ചോരാതെ ക്യാമറക്കുള്ളിലാക്കി പ്രദര്‍ശിപ്പിക്കുന്ന ’24 അവേഴ്‌സ് @ കാലിക്കറ്റ്’ എന്ന ഫോട്ടോ എക്‌സിബിഷനില്‍ നഗരത്തിലെ രാത്രി കച്ചവടക്കാരന്റെ ഒരു ചിത്രം സന്ദര്‍ശകരുടെ ശ്രദ്ദ പിടിച്ചു പറ്റിയിരുന്നു. രാത്രി വൈകിയും കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ ...

Read More »

’24 അവേഴ്‌സ് @ കാലിക്കറ്റ്’ ഫോട്ടോഗ്രഫി പ്രദര്‍ശനം ശ്രദ്ദേയമാകുന്നു

12631441_10153273254375759_2450434555230760694_n-(1)

കോഴിക്കോട് ഫാറൂഖ് കോളേജിലെ മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം ആദ്യ ദിനം തന്നെ കോഴിക്കോട് നഗരത്തിലെ കാണാ കാഴ്ച്ചകളായി വിലയിരുത്തപ്പെട്ടു. പതിവില്‍ നിന്നു വ്യത്യസ്തമായി സമൂഹത്തിലെ നാനാമേഖലകളില്‍പെട്ട നിരവധിയാളുകള്‍ പ്രദര്‍ശനം കാണാനെത്തി. 20 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 35 രണ്ടാം വര്‍ഷ മള്‍ട്ടിമീഡിയ ബിരുദ വിദ്യാര്‍ത്ഥികള്‍ കോഴിക്കോടിന്റെ 24 മണിക്കൂറുകള്‍ ക്യാമറയില്‍ ഒപ്പിയെടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്  ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍.  ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രദര്‍ശനം. ഈ മാസം 27 ബുധന്‍ വൈകുന്നേരം സമാപിക്കും.

Read More »