Author Archives: Student Editor

ഫാറൂഖ് കോളേജില്‍ സ്വാതന്ത്ര്യദിനാഘോഷം വര്‍ണ്ണാഭമാക്കി ഹോസ്റ്റല്‍ യൂണിയനുകള്‍

3

ഓഗസ്ത് 15 സ്വാതന്ത്ര്യ ദിനാഘോഷം ഫാറൂഖ് കോളേജില്‍ വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ 9.00 മണിക്ക് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടി. മുഹമ്മദലി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. ഫാറൂഖ് കോളേജ് നാഷനല്‍ കേഡറ്റ് കോര്‍പ്പ്‌സ്(എന്‍.സി.സി കേഡറ്റുകള്‍) സംയുക്തമായി പരേഡില്‍ അണിനിരന്നു. മധുരവിതരണവും നടന്നു. കോളേജിലെ മുഴുവന്‍ അദ്ധ്യാപക അനദ്ധ്യാപകരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഇഖ്ബാല്‍ ഹോസ്റ്റലും ആസാദ് ഹോസ്റ്റലും സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. ഇഖ്ബാല്‍ ഹോസ്റ്റല്‍ യൂണിയന്‍ ഹോസ്റ്റല്‍ അങ്കണത്തില്‍ പച്ചക്കറികൃഷി ...

Read More »

അന്താരാഷ്ട്ര യുവജന ദിനാചരണം ഫാറൂഖ് കോളേജില്‍

1

58 ഓളം വിദ്യാര്‍ത്ഥികള്‍ രക്തദാനം നിര്‍വ്വഹിച്ച് അന്താരാഷ്ട്ര യുവജന ദിനത്തില്‍ ലോകമെമ്പാടുമുള്ള യുവതലമുറക്ക് പ്രചോദനവും മാതൃകയുമായി ഫാറൂഖികള്‍. യുവജന ദിനാചരണത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി(കെ.എസ്.എ.സി.എസ്.)യും , കേരള ഹെല്‍ത്ത് സെര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റും, റെഡ് റിബണ്‍ ക്ലബ്ബും, നാഷനല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ഫാറൂഖ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് നടത്തിയ എകദിന യുവജനക്യമ്പിലെ മെഗാ ബ്ലഡ് ഡൊണേഷന്‍ പരിപാടിയിലാണ് ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സാനിദ്ധ്യം കൊണ്ടും സഹകരണം കൊണ്ടും മാതൃകകാണിച്ചത്. വെള്ളിയാഴ്ച്ച രാവിലെ തുടങ്ങിയ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് കോളേജ് പ്രിന്‍സിപ്പല്‍ ...

Read More »

അഭിമുഖം: മിന ഫര്‍സാന/അബ്ദുല്ല മിസ്ബഹ്

Leader

അബ്ദുല്ല മിസ്ബാഹ്: ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മിന ഫര്‍സാന ഇന്ന് ഫാറൂഖിയന്‍സിനിടയില്‍ ഒരു ഐക്കണായി മാറിയിരിക്കുകയാണ്‌. എഴുപത് വര്‍ഷത്തെ ഫാറൂഖ് കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പെണ്‍കുട്ടി യൂണിയന്‍ ചെയര്‍ പേഴ്‌സനാകുന്നത് എന്നതാണ് പ്രത്യേകത. ഫാറൂഖാബാദില്‍ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ് താങ്കള്‍. അതുകൊണ്ട് തന്നെ താങ്കളുടെ ചെറുപ്പകാലത്തെകുറിച്ചും ഫാറൂഖ് കോളേജില്‍ എത്തിച്ചേരാനുണ്ടായ സാഹചര്യത്തെകുറിച്ചും എന്താണ് പറയാനുള്ളത്. മിന ഫര്‍സാന: മലപ്പുറം ജില്ലയിലെ മോങ്ങം സ്വദേശിയാണ് ഞാന്‍. പഠിച്ചത് നാട്ടില്‍ തന്നെയുള്ള ഒരു യൂ.പി. സ്‌കൂളില്‍ ആയിരുന്നു. എന്റെ മാതാവ് അതേ ...

Read More »

ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥിയൂണിയന് പുതിയ സാരഥികള്‍

Farook-College

2017-18 അദ്ധ്യയന വര്‍ഷത്തേക്കുള്ള കോളേജ് യൂണിയന്‍ ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്ത് 9-10 തീയതികളില് രണ്ടു ഘട്ടങ്ങളായാണ് ഫാറൂഖ് കോളേജില്‍ തിരഞ്ഞെടുപ്പു നടന്നത്. സോഷ്യോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മിന ഫര്‍സാനയാണ് പുതിയ യൂണിയന്‍ ചെയര്‍പേഴ്‌സന്‍. അറബിക് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ റിസ്‌വാനയാണ് വൈസ് ചെയര്‍പേഴ്‌സന്‍. അറബിക് പി.ജി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഷംസീര്‍ ജനറല്‍ സെക്രട്ടറിയായും കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ റിഷാന ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അന്‍ഫാസ് ഖാനാണ് ജനറല്‍ ക്യാപ്റ്റന്‍. ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ ...

Read More »

പി.എച്ച്.ഡി/ സിവില്‍ സര്‍വ്വീസ് കരസ്ഥമാക്കിയ അദ്ധ്യാപകരെ ആദരിച്ചു.

5

സിവില്‍ സര്‍വ്വീസ്, പി.എച്ച്.ഡി മേഖലകളില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച ഫാറൂഖ് കോളേജിലെ അദ്ധ്യാപകരെ സ്റ്റാഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്ത് 7, തിങ്കളാഴ്ച്ച 3.00 മണിക്കു കോളേജ് ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷത്തെ യു.പി.എസ്.സി. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 28-ാം റാങ്ക് കരസ്ഥമാക്കിയ ഹംന മര്‍യം (ഇംഗ്ലീഷ്), അറബിക്കില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ. യൂനുസ് സലീം, ഡോ. സാജിദ് ഇ.കെ., ബോട്ടണിയില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ. എസ്. അഞ്ചന, ഫിസിക്‌സില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ. ആയിഷ മുഹ്‌സിന എന്നിവര്‍ ആദരങ്ങള്‍ ...

Read More »

മധുരിക്കും ഓര്‍മ്മകളെ തൊട്ടുണര്‍ത്തി ഫോസ്റ്റാള്‍ജിയ-2017

3

ചാറ്റല്‍ മഴയില്‍ കുതിര്‍ന്ന രാജാഗേറ്റിന്റെ ചുവരുകള്‍ കടന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി ആ രാജവീഥി പിന്നിട്ടപ്പോള്‍, അവരുടെ ഒരായിരം ഓര്‍മ്മകള്‍ അവര്‍ക്കു മുന്നേ നടന്നപോലെ. വ്യത്യസ്ത പ്രായത്തിലുള്ളവര്‍ പൂര്‍വ്വ കലാലയം എന്ന ഒറ്റ വികാരത്തിനു മുന്നില്‍ സമാസമം. പലരും രാജാഗേറ്റ് കടന്ന് പുഞ്ചിരി വളവില്‍ തങ്ങളുടെ പ്രിയരേ കണ്ട് ആലിംഗനം ചെയ്തും നിറഞ്ഞ പുഞ്ചിരി നല്‍കിയും കടന്നുവന്നുകൊണ്ടിരുന്നു. പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റെയും തിളക്കം നമുക്ക് അവരുടെ കണ്ണുകളില്‍ കാണാമായിരുന്നു. തങ്ങളുടെ ജീവിതത്തില്‍ മറക്കാനാകാത്ത ആ നല്ല നാളുകള്‍ നല്‍കിയ ഫാറൂഖാബാദിന്റെ മണ്ണില്‍, അവര്‍ തിരിച്ചെത്തിയിരിക്കുന്നു. അവര്‍ ...

Read More »

ഫോട്ടോഗ്രാഫി വാരാഘോഷം സമാപിച്ചു

NA-Naseer-head

പരിസ്ഥിതി സംരക്ഷണം കുട്ടികള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതേയുള്ളൂവെന്ന് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍ എ നസീര്‍. വീട്ടില്‍ ജലം പാഴാക്കുന്നത് ഒഴിവാക്കുന്നതും പരിസ്ഥിതി പ്രവര്‍ത്തനമാണ്. ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി വാരാഘോഷം പിക്ചറസ്‌ക്യൂ 2016ന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കാടിനെ അറിയാതെ ഒരാള്‍ക്ക് വന്യജീവി ഫോട്ടോഗ്രാഫറാവാന്‍ സാധിക്കില്ല. ചെടികള്‍ക്ക് പോലും ജീവനുണ്ടെന്ന് കാട്ടില്‍ കയറുന്ന ഓരോരുത്തരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 19 ഫോട്ടോഗ്രാഫി ദിനത്തിലാണ് മള്‍ട്ടിമീഡിയ വിഭാഗം ഫാറൂഖ് കോളേജില്‍ ആഘോഷപരിപാടികള്‍ക്ക് ...

Read More »

ഫോട്ടോഗ്രാഫി ദിനം വാരാഘോഷമാക്കി മള്‍ട്ടിമീഡിയ വിഭാഗം

Header-2

ഫാറൂഖ് കോളേജിലെ മള്‍ട്ടിമീഡിയ വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും ഈ വര്‍ഷം ലോക ഫോട്ടോഗ്രാഫി ദിനം ആചരിക്കുന്നത് ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെയാണ്. ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ആഗസ്ത് 19ന് ഫോട്ടോഗ്രഫി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ ഫോട്ടോ ക്യാപ്ഷന്‍ എഴുത്ത് മത്സരം നടന്നു. ക്യാമ്പസില്‍ രണ്ടിടങ്ങളിലായി പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ഉചിതമായ അടിക്കുറിപ്പുകള്‍ എഴുതുക എന്നതായിരുന്നു മത്സരം. മത്സരത്തിലെ വിജയിയെ സമാപന സെഷനില്‍ പ്രഖ്യാപിക്കും. പരിപാടിയിലെ രണ്ടാമത്തെ ഇനമായ സ്‌പോട്ട് ഫോട്ടോഗ്രാഫി മത്സരം ആഗസ്്ത് 22 തിങ്കളാഴ്ച മള്‍ട്ടിമീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് പരിസരത്ത് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ രാവിലെ കൃത്യം ...

Read More »

ഫാറൂഖാബാദ് അഫ്‌റയെ കാത്തിരിക്കുന്നു, പ്രാര്‍ത്ഥനകളോടെ..

Afra

കോഴിക്കോട് കോതിപ്പാലത്തില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വെന്റിലേറ്ററിനുള്ളില്‍ കഴിയുന്ന ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥിനി അഫ്‌റയുടെ ആരോഗ്യനില മെച്ചപ്പെടാനും തിരിച്ച് കോളേജിലേക്ക് മടങ്ങിയെത്താനും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയാണ് സഹപാടികളും അധ്യാപകരും. അഫ്‌റയുടെ ഉമ്മ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. കുഞ്ഞനിയത്തി ഖദീജക്ക് അപകടത്തില് കാലിനു പരിക്കു പറ്റിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ഏഴരയോടെ കോതിപ്പാലത്തിനു സമീപം അഫ്‌റയും ഉമ്മയും അനിയത്തിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബി.എം.ഡബ്‌ള്യു കാര്‍ വന്നിടിച്ചാണ് അപകടം ഉണ്ടായത്. തൃശൂര്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ വേറെ രണ്ടു ഇരുചക്ര വാഹനങ്ങള്‍ ...

Read More »

ലിറ്റററി ഫെസ്റ്റിന് ഒരുങ്ങി ഫാറൂഖ് കോളേജ്‌

gg

ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ പ്രമുഖസാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുന്ന ഫാറൂഖ് ലിറ്റററി ഫെസ്റ്റ്(FLF) മാര്‍ച്ച് 14,15 തീയതികളിലായി ഫാറൂഖ് കോളജിൽ വച്ച് നടക്കും.ആദ്യത്തെ സാഹിത്യസംഗമനിത്ത് എല്ലാ ഒരുകങ്ങളും പൂർത്തിയായതായി ലിറ്റററി ക്ലബ്‌ സെക്രട്ടറി മുഹമ്മദ്‌ കെൻസ് അറിയിച്ചു . ഷിഹാബുദ്ധീന്‍ പൊയ്ത്തുംക്കടവ് ,യുകെ കുമാരന്‍, സോമന്‍ കടലൂര്‍, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരുമായ പി.കെ പാറക്കടവ്, എ സജീവന്‍, പ്രമുഖ മാപ്പിളപ്പാട്ട് വിധിക്കര്‍ത്താക്കളായ രഹ്‌ന,ഫൈസല്‍ എളേറ്റില്‍, മുഹമ്മദ് ശഫീക്ക്( തിരക്കഥാകൃത്ത് ആക്ഷന്‍ ഹീറോ ബിജു) ഖുദ്‌സി(വിവര്‍ത്തകന്‍) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുന്നതാണ്. യുജി സെമിനാര്‍ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ ...

Read More »