Author Archives: Farook Awaz

ടേബില്‍ ടെന്നീസ് ചമ്പ്യന്‍മാരായി

Table

സെപ്തംബര്‍ 19 ന് തൃശ്ശൂര്‍ വിദ്യാ കോളേജ് ഓഫ് എഞ്ചിനീയറിംങ്ങില്‍ നടന്ന പെണ്‍കുട്ടികളുടെ ഇന്റെര്‍സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഫാറൂഖ് കോളേജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടീം അംഗം ആഗ്നസ് ജോസഫ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിനും അര്‍ഹയായി.

Read More »

ചരിത്രവിഭാഗം ദേശീയ സെമിനാര്‍

History

കേരളത്തിലെ പാരിസ്ഥിതിക നീക്കങ്ങളും ചരിത്രവും രാഷ്ട്രീയവും സമകാലിക വിഷയങ്ങളും ആസ്പദമാക്കി ഫാറൂഖ് കോളേജ് ചരിത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഗോവ യൂണിവേഴ്‌സിറ്റി പ്രൊ. മാധവ് ഗാഡ്ഗില്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി. ആലസന്‍കുട്ടി, ഡോ. എം.ആര്‍ മന്‍മഥന്‍, അഡ്വ. എം. മുഹമ്മദ്, ഡോ. സി.എ. അനസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മാന്‍ഗ്രൂവ് ഇക്കോളജി എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേല്‍ പൊക്കുടനും പാരിസ്ഥിതിക കൃഷിയെക്കുറിച്ച് ചെറുവയല്‍ രാമനും സംസാരിച്ചു. മലയാള വിഭാഗം അധ്യാപകന്‍ ...

Read More »

അയല്‍ശ്രീ ജീവന്‍രക്ഷാ ബോധവല്‍കരണ ക്യാമ്പ്

Jeevan-Raksha

ഫാറൂഖ് കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് വേണ്ടി മെട്രോ മനോരമയും ബേബി മെമ്മോറിയല്‍ ആശുപത്രിയും ചേര്‍ന്നു സംഘടിപ്പിച്ച അയല്‍ശ്രീ ജീവന്‍രക്ഷാ ബോധവല്‍കരണ ക്യാമ്പ് ഏറെ പ്രയോജനപ്രദമായി. റോഡപകടങ്ങളും അത്യാഹിതങ്ങളും കണ്ണില്‍പെട്ടാല്‍ പ്രഥമശുശ്രൂഷ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. പ്രഥമശുശ്രൂഷ നല്‍കേണ്ട രീതി, വീഴ്ചയില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കേണ്ട മാതൃക, ഹൃദയസ്തംഭനമുണ്ടായാല്‍ നല്‍കേണ്ട അടിയന്തര ചികിത്സ, വിഷമേറ്റാല്‍ ആദ്യം സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, വെള്ളക്കെട്ടില്‍ വീണാല്‍ ചെയ്യേണ്ട പ്രഥമചികിത്സ, തീപൊള്ളല്‍, അപസ്മാരം, രക്തസ്രാവം തുടങ്ങിയവയുണ്ടായാല്‍ ഉടന്‍ നല്‍കേണ്ട പരിചരണം എന്നിവയെക്കുറിച്ചു ക്ലാസും ചര്‍ച്ചയും നടന്നു. ബേബിമെമ്മോറിയല്‍ ...

Read More »

ഓട്ടോണമസ്: ദ്വിദിന സെമിനാര്‍

Vibgiyor-released-[1600x1200]

സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ ഫാറൂഖ് കോളേജില്‍ ഓഗസ്ത് മാസം 22-23 തീയതികളില്‍ ‘ഓട്ടോണമസ് കോളേജ്; പ്രോസ്‌പെക്ടസ് ആന്റ് പ്രാക്ടീസസ്’ ദ്വിദിന സെമിനാര്‍ നടന്നു. മുന്‍ അമ്പാസിഡറും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ശ്രീ. ടി.പി. ശ്രീനിവാസന്‍ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓട്ടോണമസ് പദവി ലഭിച്ചാല്‍ മാത്രമേ അക്കാദമിക സ്വാതന്ത്ര്യം നേടി കോളേജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും അന്തര്‍ദേശീയ തലങ്ങളിലേക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓട്ടോണമി പദവി ലഭിച്ച കോളേജുകളെ യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്താന്‍ 15 വര്‍ഷം ...

Read More »

യുദ്ധവിരുദ്ധ ചിത്രപ്രദര്‍ശനം

Anti-War

ഫറോക്ക്: യുദ്ധവിരുദ്ധ ക്യാംപെയ്‌നിന്റെ ഭാഗമായി ഫാറൂഖ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച മുജേ ജീനേ ദോ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചി പലസ്തീനില്‍ നിന്നു പകര്‍ത്തിയ ചിത്രങ്ങളുമായി കോളേജ് ക്യാംപസിലായിരുന്നു പ്രദര്‍ശനം. ആക്രമണത്തില്‍ പരുക്കേറ്റും മറ്റും കഴിയുന്ന കുട്ടികളടക്കമുള്ളവരുടെ ചിത്രങ്ങള്‍ നോവുന്ന കാഴ്ചയായി. ഫാറൂഖ് കോളജ് ക്യാംപസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം കാണാനെത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കമറുദ്ദീന്‍ പരപ്പില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി. അനുശ്രീ, കെ. അനസ് ...

Read More »

‘ഫ്‌ളെയിം-2014’ അവാര്‍ഡ് അമല്‍ അബ്ദുസ്സലാമിന്

Flame

‘ഫോസ്മാത്‌സ് 85-88’ നല്‍കിവരുന്ന മാത്തമാറ്റിക്‌സ് എക്‌സലന്‍സി അവാര്‍ഡ് ‘ഫ്‌ളെയിം -2014’ ന് ബി.എസ്.സി മാത്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അമല്‍ അബ്ദുസ്സലാം പി.ടി. അര്‍ഹനായി. 10000 രൂപയും ശിലാ ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ നടന്ന പരിപാടിയില്‍ ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അവാര്‍ഡ് ജേതാവിന് പുരസ്‌കാരം സമ്മാനിച്ചു. മാത്സ് ഡിപ്പാര്‍ട്‌മെന്റ് തലവന്‍ പ്രൊഫ. വി. കുഞ്ഞിമോന്‍ അദ്ധ്യക്ഷനായിരുന്നു. ‘ഫോസ്മാത്‌സ് 85-88’ ജോ. സെക്രട്ടറി അരുണ്‍കുമാര്‍ കെ. ഫ്‌ളെയിം അവാര്‍ഡ് പരിചയപ്പെടുത്തി. പ്രൊഫ. ബാലകൃഷണന്‍, പ്രൊഫ. എന്‍.പി. ഹാഫിസ് മുഹമ്മദ്, ...

Read More »

സദ്ഗുണം..അഭിമാനകരം..

Twaha-2

കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രഥമ സദ്ഗുണ പുരസ്‌കാരത്തിന് ഫാറൂഖ് കോളേജിലെ ബി.എസ്.സി. കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ത്വാഹാ റഹ്മാന്‍ അര്‍ഹനായി. കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളിലേയും സര്‍വകലാശാലാ പഠനവകുപ്പുകളിലെയും തെരഞ്ഞെടുക്കപ്പെട്ട 63 വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഒരാളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞ നിര്‍വൃതിയിലാണ് ത്വാഹയുടെ സഹപാഠികളും അധ്യാപകരും. ഈ കഴിഞ്ഞ ആഗസ്ത് 15ന് വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാമില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങണമെന്ന് വിവരം കിട്ടുന്നതുവരെ ത്വാഹ അറിഞ്ഞിരുന്നില്ല, തന്റെ പേര് മികച്ച ധാര്‍മിക മൂല്യങ്ങളുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനായുള്ള സദ്ഗുണ പുരസ്‌കാരത്തിന് കോളേജ് ...

Read More »

ബോട്ടണി ഡിപ്പാര്‍ട്‌മെന്റില്‍ റീഡിംങ് കോര്‍ണര്‍

Botany-Reading

ബോട്ടണി ഡിപ്പാര്‍ട്‌മെന്റില്‍ പുതുതായി സജ്ജീകരിച്ച റീഡിംങ് കോര്‍ണര്‍ മലയാളം വിഭാഗം ആധ്യാപകന്‍ ഡോ. അസീസ് തരുവണ ഉദ്ഘാടനം ചെയ്തു.

Read More »

ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷം

Environment-Day-5-June-14-(1)-[1600x1200]

ജൂണ്‍ 5ന് പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ബോട്ടണി വിഭാഗത്തിലെ സഹ്യാദ്രി ക്ലബ്ബും കോളേജ് എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായി കാമ്പസില്‍ മരത്തൈകള്‍ വച്ചുപിടിപ്പിച്ചു. പിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറും മലയാളം വിഭാഗം അധ്യാപകനുമായ കമറുദ്ദീന്‍ പരപ്പില്‍, ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോ. കെ. കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More »