Author Archives: Farook Awaz

ഇ-കാലം: ത്രിദിന സഹവാസ ക്യാമ്പ്

11070769_10152776848432689_3965681630513677080_n

വയനാട്: ഫാറൂഖ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റേയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഇ-കാലം ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ബത്തേരിക്കടുത്ത് വടക്കനാട് ഗവ. എല്‍.പി. സ്‌കൂളില്‍ മാര്‍ച്ച് 13,14,15 തീയതികളിലാണ് ക്യാമ്പ് നടത്തിയത്. വിവര സാങ്കേതിക വിദ്യ കുതിച്ചുയരുന്ന കാലഘട്ടത്തില്‍ ആദിവാസി സമൂഹത്തിനുകൂടി സാങ്കേതിക പരിജ്ഞാനം നേടികൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. കുര്യാക്കോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കോണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ മേഖലയില്‍ ആദിവാസികള്‍ക്ക് ...

Read More »

ടു മൈ സിസ്റ്റര്‍ വിത്ത് ലൗ, സ്‌റ്റോപ്പ് സെലിബ്രേറ്റിംങ് സ്റ്റാര്‍ട് റിയാക്ടിംങ്

1956843_964049793607645_6787429726114559135_o

ഫാറൂഖ് കോളേജ് എന്‍.എസ്.എസ്. വനിതാ വിഭാഗം ”ടു മൈ സിസ്റ്റര്‍ വിത്ത് ലൗ, സ്‌റ്റോപ്പ് സെലിബ്രേറ്റിംങ് സ്റ്റാര്‍ട് റിയാക്ടിംങ്” എന്ന സന്ദേശവുമായി വനിതാ ദിനാചരണം നടത്തി. ഫാറൂഖ് കോളേജ് വിമന്‍സെല്‍ കണ്‍വീനര്‍ ഡോ. രശ്മി ഉദ്ഘാടനം ചെയ്തു. ഡോ. കൃഷ്ണ റാണി മുഖ്യ പ്രഭാഷണം നടത്തി. സി.പി. ലുബ്‌ന അധ്യക്ഷത വഹിച്ചു. ഡോ. അസീസ് തരുവണ വനിതാ ദിന സന്ദേശം അറിയിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കമറുദ്ദീന്‍ പരപ്പില്‍, ആബിദ, പി.ആഷിഖ്, ഷഹിന്‍ അബ്ദുല്ല, കെ.ജെ. അനവദ്യ, തശ്‌രീഫ് തുടങ്ങിയവര്‍ സംസാരിച്ചു. പി. മുബീന ...

Read More »

ഫാറൂഖ് കോളേജ് ചാമ്പ്യന്‍മാര്‍

11026155_10152648130690759_8647473431670866904_n

മണപ്പുറം വിദ്യ ഓള്‍ ഇന്ത്യ ഇന്റെര്‍ കോളേജിയേറ്റ് /യൂണിവേഴ്‌സിറ്റി ഫുഡ്‌ബോള്‍ മത്സരത്തില്‍ ഫാറൂഖ് കോളേജ് ചാമ്പ്യന്‍മാരായി. വിജയികള്‍ക്കുള്ള ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസിനും അര്‍ഹരായി.

Read More »

ആയിരം വാക്കുകള്‍ക്കും മീതെ അഖില്‍ കോമാച്ചി

Akhil-7

ഫാറൂഖ് കോളേജ് ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അഖില്‍ കോമാച്ചി 2015 മാര്‍ച്ച് 1 മുതല്‍ 5 വരെ കോഴിക്കോട് കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടത്തിയ ‘ഗെറ്റ് പാക്ക് ഗോ’ ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് കാണാകാഴ്ചകള്‍ പകര്‍ന്നുനല്‍കി. ആസാം, രാജ്സ്ഥാന്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെയും  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും തണുപ്പും ചൂടും നീറ്റലും അനുഭവപ്പെടുത്തുന്ന 72 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വച്ചത്. 20 വയസ്സിനുള്ളില്‍ ഇന്ത്യയിലെ 20 ഓളം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച അഖില്‍ എന്ന ചെറുപ്പക്കാരന് യാത്രാനുഭവങ്ങളെ ആയിരം വാക്കുകളേക്കാള്‍ ശക്തമായ ഭാഷയില്‍ നമ്മളോട് സംവദിക്കാന്‍ കഴിയുന്ന ഫോട്ടോഗ്രാഫി എന്ന ...

Read More »

‘ആക്ച്യൂരിയല്‍ സയന്‍സ്-സാധ്യതകള്‍’ : ദേശീയ ശില്പശാല

Stati-National-Semi

ഫാറൂഖ് കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം കോഴിക്കോട് ഇന്‍ഷുറന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ആക്ച്യൂരിയല്‍ സയന്‍സ്-സാധ്യതകള്‍’ എന്ന വിഷയത്തില്‍ ദേശീയ ശില്പശാല സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തലവന്‍ ഡോ.പി. അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. അബ്ദുല്‍ സലീം സ്വാഗതവും ഫാസില്‍ കെ. നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളില്‍ എസ്. ചിദംബരം, ആര്‍. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Read More »

ആസാദ് ഹോസ്റ്റല്‍ ഫെസ്റ്റ് : AZWAD 2015

Azwad

ഫാറൂഖ് കോളേജ് ആസാദ് ഹോസ്റ്റല്‍ 67 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തില്‍ ഫെബ്രുവരി 23 ന് ഫാറൂഖ് കോളേജില്‍ ‘AZWAD 2015’ ആഘോഷ പരിപാടികള്‍ അരങ്ങേറി. പരിപാടിയുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, സാംസ്‌കാരിക പരിപാടികള്‍, ഡോക്യുമെന്റെറി പ്രകാശനം എന്നിവ നടന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പി.കെ. അബ്ദുറബ്ബ് പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഹോസ്റ്റല്‍ വാര്‍ഡന്‍ ഡോ. അബ്ദുല്‍ സലീം അദ്ധ്യക്ഷനായിരുന്നു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ മുഖ്യപ്രഭാഷണം നടത്തി. ഹോസ്റ്റലിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്റെറിയുടെ ...

Read More »

സ്വാമി അഗ്നിവേഷിന്റെ പ്രഭാഷണം.

10959839_10152600002965759_6299056833756852584_n-(1)

ഫാറൂഖ് കോളേജ് ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ മൗലവി അബൂസബാഹ് അഹമ്മദലിയെകുറിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ സ്വാമി അഗ്നിവേഷ് പ്രഭാഷണം നടത്തി. ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അസോസിയേഷന്‍ ഫോസയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

Read More »

സുശാന്ത് മാത്യുവിന് സ്വീകരണം

Sushanth

കേരള ബ്ലാസ്്‌റ്റേഴ്‌സ് താരവും ഫാറൂഖ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ സുശാന്ത് മാത്യുവിന് ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥിയൂണിയന്‍ ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ സ്വീകരണം നല്‍കി. പരിപാടിയില്‍ സുശാന്ത് മാത്യു വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഈ വര്‍ഷത്തെ സൗത്ത് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ടീമില്‍ അംഗങ്ങളായ 6 പേരുള്‍പ്പെടെ സര്‍വ്വകലാശാലയുടെ വിവിധ ടീമുകളില്‍ അംഗങ്ങളായ മുപ്പതോളം ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ ആദരിച്ചു.

Read More »

സാംസ്‌കാരിക വിനിമയത്തില്‍ സാഹിത്യത്തിന്റെ പങ്ക് വലുത്: ഡോ. മറിയം ഷിനാസി

sHINASI

ഫാറൂഖ് കോളേജ്: സാംസ്‌കാരിക വിനിമയത്തില്‍ സാഹിത്യത്തിന്റെ പങ്ക് വലുതാണെന്നും അത് കാലങ്ങളായി തുടര്‍ന്ന് വരുന്ന പ്രക്രിയയാണെന്നും പ്രസിദ്ധ അറബി സാഹിത്യകാരി ഡോ. മറിയം ഷിനാസി അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം സംഘടിപ്പിച്ച ഭാഷാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു. അറേബ്യന്‍ ലോകവുമായി ഇന്ത്യയുടെ ബന്ധം തുടരുന്നുവെന്നും ഇരുഭാഗത്തും സാംസ്‌കാരിക വിനിമയത്തില്‍ സാഹിത്യം ഉയര്‍ത്തിയ മൂല്യം വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പശ്ചാത്തലമുള്ള അറേബ്യന്‍ രചനകളും അറേബ്യന്‍ പശ്ചാത്തലമുള്ള ഇന്ത്യന്‍ രചനകളും മികച്ച രേഖകളാണെന്നും അവര്‍ സൂചിപ്പിച്ചു. ഭാഷാ സംഗമം കാലിക്കറ്റ് ...

Read More »

യൂസുഫ് അല്‍ സാഖര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.

Fosa

ഫാറൂഖ് കോളേജ് ക്യാമ്പസില്‍ കുവൈത്തിലെ വ്യവസായ പ്രമുഖ ലൈല അല്‍ സാഖറിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സഹായത്തോടെ പുനര്‍ നിര്‍മ്മിച്ച ‘യൂസുഫ് അല്‍ സാഖര്‍ ഓഡിറ്റോറിയ’ത്തിന്റെ ഉദ്ഘാടനവും ഫോസ ഹോമിന്റെ താക്കോല്‍ദാന ചടങ്ങും വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. ഓഡിറ്റോറിയത്തിന്റെ താക്കോല്‍ദാനം കോളേജ് മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി കെ.വി. കുഞ്ഞഹമ്മദ് കോയക്ക് നല്‍കി ലൈല അല്‍ സാഖര്‍ നിര്‍വ്വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ‘ഫോസ’ നിര്‍മ്മിച്ചു നല്‍കിയ ‘ഫോസ ഹോമി’ന്റെ താക്കോല്‍ദാനം പൂര്‍വ്വ വിദ്യാര്‍ത്ഥി ആരിഫിന് നല്‍കി ഫോസ പ്രസിഡണ്ട് കെ. കുഞ്ഞലവി ...

Read More »