Author Archives: Farook Awaz

ഫാറൂഖ് കോളേജിന് സ്വയം ഭരണ പദവി

FC-2

മലബാറിലെ ഉന്നത വിദ്യാഭ്യാസ നവോത്ഥാനത്തിന് ചാലക ശക്തിയായി വര്‍ത്തിച്ച ഫാറൂഖ് കോളേജ് സ്വയം ഭരണ പദവിയുടെ നിറവില്‍. കോളേജിന്റെ അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റേയും വിദഗ്ധ സമിതിയുടേയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് യു.ജി.സി. സ്വതന്ത്രപദവി നല്‍കിയതെന്നും ഇതോടെ അക്കാദമിക മേഖലയില്‍ കോളേജിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയയും മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അഹമ്മദും അറിയിച്ചു. സ്വയം ഭരണ പദവി കൈവന്നതോടെ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ട് സ്വന്തമായി പ്രവേശവും പരീക്ഷകളും നടത്താനുള്ള സാഹചര്യമാണ് ഫാറൂഖ് കോളേജിന് ...

Read More »

ബി സോണ്‍: ഫാറൂഖിന്റെ സര്‍ഗ്ഗ-കലാ പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍

b-zone

സര്‍ഗ്ഗ-കലാ വസന്തത്തിന്റെ കുളിര്‍ മഴ പെയ്ത കാലിക്കറ്റ് സര്‍വ്വകലാശാല ബി സോണ്‍ കലോത്സവത്തിന് തിരശ്ശീല വീണു. ഏപ്രില്‍ 9 മുതല്‍ 13 വരെ നടന്ന മത്സരത്തില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജും ഫാറൂഖ് കോളേജും തമ്മിലായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം. 9 പോയിന്റുകളുടെ നേരിയ വ്യത്യാസത്തിലാണ് ഫാറൂഖ് കോളേജിന് കിരീടം നഷ്ടമായത്. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് 286 പോയിന്റുകള്‍ നേടി. ഫാറൂഖ് കോളേജ് 277 പോയിന്റുകളും കരസ്ഥമാക്കി. 113 പോയിന്റുകള്‍ നേടി എസ്.എന്‍.ഡി.പി. കോളേജ് കൊയിലാണ്ടി മൂന്നാം സ്ഥാനത്തെത്തി. ഫാറൂഖ് കോളേജ് എം.കോം രണ്ടാം വര്‍ഷ ...

Read More »

ബി സോണ്‍ : സമാപനത്തിലേക്ക്

Res

കോഴിക്കോട്: വെസ്റ്റ്ഹില്‍ എഞ്ചിനിയറിംങ് കോളേജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ബി സോണ്‍ കലോത്സവം ഇന്നു സമാപിക്കും. സമാപന സമ്മേളനം സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവവന്‍ എം.എല്‍.എ, പ്രദീപ് കുമാര്‍ എം.എല്‍.എ, പുരുഷന്‍ കടലുണ്ടി എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും. സമാപനത്തോടടുക്കുമ്പോള്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഫാറൂഖ് കോളേജിനേക്കാള്‍ 24 പോയിന്റുകള്‍ക്ക് മുന്നില്‍. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിന് 255 പോയിന്റുകളും, ഫാറൂഖ് കോളേജിന് 231 പോയിന്റുകളുമാണുള്ളത്. കലാതിലകം: വിന്ദുജാ മേനോന്‍ (ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്), കലാപ്രതിഭ: ...

Read More »

ബി സോണ്‍: സ്റ്റേജിതര മത്സര ഫലങ്ങള്‍

b-zone

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ബി സോണ്‍ കലോത്സവത്തിലെ സ്റ്റേജിതര ഇനങ്ങള്‍ക്ക് ഇന്നു പരിസമാപ്തിയായി. സറ്റേജിന മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. വെസ്റ്റ്ഹില്‍ എഞ്ചിനിയറിംഗ് കോളേജില്‍ നടക്കുന്ന സ്റ്റേജിന പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍വ്വഹിക്കും. ഇന്നും ഇന്നലെയുമായി നടന്ന വിവിധ ഇനങ്ങളില്‍ ഫതഹു റഹ്മാന്‍ ( ഉപന്യാസ രചന അറബി, കഥാ രചന അറബി, ഉപന്യാസ രചന ഉറുദു – ഫാറൂഖ് കോളേജ് ) മറിയ മാത്യു ( കഥാ രചന തമിഴ്, ഉപന്യാസ രചന തമിഴ്-ദേവഗിരി കോളേജ് ), ...

Read More »

ബി സോണ്‍: സ്‌റ്റേജിതര ഇനങ്ങള്‍ തുടങ്ങി

B-zo

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ബി സോണ്‍ കലോല്‍സവത്തിനു വെസ്റ്റിഹില്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ തുടക്കം. സ്‌റ്റേജിതര ഇനങ്ങളുടെ ഉദ്ഘാടനം ചിത്രകാരന്‍ പോള്‍ കല്ലാനോട് നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. കാബൂസ് അധ്യക്ഷതവഹിച്ചു. മിസ്ഹബ് കീഴരിയൂര്‍, സി.ടി. മുഹമ്മദ് ഷരീഫ്, എ. ഫാസില്‍, എം. ഷാക്കിര്‍, ഹഫ്‌സ മോള്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യ ദിനം ചെറുകഥാ രചന, പ്രബന്ധരചന, പോസ്റ്റര്‍ രചന, സ്‌പോട് ഫോട്ടോഗ്രഫി, പെന്‍സില്‍ ഡ്രോയിങ്, കൊളാഷ് മല്‍സരങ്ങളാണ് നടന്നത്. രണ്ടാം ദിനത്തില്‍ കവിതാരചന, പ്രസംഗം, എംബ്രോയ്ഡറി, ക്ലേ മോഡലിങ്, എണ്ണച്ചായം, അക്ഷരശ്ലോകം, ...

Read More »

ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരം

dIGI

കോഴിക്കോട്: അന്താരാഷ്ട്ര ജൈവവൈവിധ്യ നിദാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പരിസ്ഥിതി വിഷയത്തില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി, വിഡിയോ ഡോക്യുമെന്റെറി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ‘ഗ്രീന്‍ ഇമേജസ്-2015’ എന്ന പേരില്‍ അമച്വര്‍, പ്രഫഷനല്‍ വിഭാഗങ്ങളില്‍ 18നു മുകളില്‍ പ്രായമുള്ളവര്‍ക്കും അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലും പ്രത്യേകം ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരമുണ്ട്. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് അയക്കേണ്ടത്. മത്സരങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ ഫോട്ടോകളും അപേക്ഷയും മേയ് 10 വരെ ഓണ്‍ലൈനായി നല്‍കാം. ഇ-മെയില്‍ വിലാസം-greenimages2015@gmail.com സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വിഡിയോ ഡോക്യുമെന്റെറി മത്സരങ്ങള്‍ക്ക് ഏപ്രില്‍ 30 ...

Read More »

അങ്കണം കവിതാ ക്യാമ്പ്

shutterstock_142997428-Recovered

തൃശ്ശൂര്‍: കണ്ണൂര്‍ അങ്കണം സാംസ്‌കാരിക വേദിയും സി.പി. ഫൗണ്ടേഷനും യുവ എഴുത്തുകാര്‍ക്ക് നടത്തുന്ന കവിതാ ക്യാമ്പ് പയ്യന്നൂരില്‍ നടക്കും. മെയ് രണ്ടാം വാരത്തില്‍ നടക്കുന്ന ക്യാമ്പിലേക്ക് 30 പേര്‍ക്ക് പ്രവേശനം നല്‍കും. താല്‍പര്യമുള്ളവര്‍ സ്വന്തം രണ്ട് കവിതകളും ബയോഡാറ്റയും സഹിതം ഏപ്രില്‍ 30ന് കിട്ടത്തക്കവിധം ആര്‍.ഐ. ഷംസുദ്ദീന്‍, ചെയര്‍മാന്‍. അങ്കണം, ടെമ്പിള്‍ റോഡ്, പൂത്തോള്‍, തൃശ്ശൂര്‍-4 എന്ന വിലാസത്തില്‍ അയക്കണം. വാര്‍ത്ത: മാതൃഭൂമി ദിനപത്രം

Read More »

നല്ല ബാപ്പയുടെ നല്ല മകന്‍

Akhil-6

ഫോട്ടോഗ്രഫി ഒരു പാഷനായി തോന്നിയത് എപ്പോഴാണ്? ക്യാമറയും ചിത്രങ്ങളും എന്റെ കൂടപ്പിറപ്പുകളാണ്. ഉപ്പ ഫോട്ടോഗ്രാഫറാണല്ലോ. ഉപ്പ തന്നെയാണ് പ്രധാന ഗുരു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫോട്ടോഗ്രാഫിയോട് വല്ലാതെ അടുപ്പം തോന്നി തുടങ്ങിയത്. പിന്നീടിങ്ങോട്ട് അത് ഒരു ആവേശമായി വളര്‍ന്നു. പത്താം ക്ലാസ് കഴിഞ്ഞ ഉടനെതന്നെ സ്വന്തമായി ഒരു ക്യാമറ കിട്ടി. കാനന്‍ 550 ഡി ആയിരുന്നു അത്. ഇപ്പോള്‍ ഉപയോഗിക്കുന്ന ക്യാമറ കാനന്‍ 5ഡി മാര്‍ക് 2 ആണ്. ഏതു തരം ഫോട്ടോഗ്രഫിയിലാണ് താല്‍പര്യം? ട്രാവല്‍ ഫോട്ടോഗ്രഫിയോടാണ് താല്‍പര്യം. സ്ട്രീറ്റ് ഫോട്ടോഗ്രഫിയും ഇഷ്ടമാണ്. ഞാന്‍ ...

Read More »

സുഫിയാന്‍ പരസ്യമാക്കാത്ത രഹസ്യങ്ങള്‍

Sufi

ആധുനിക മാധ്യമരംഗത്ത് ഉപഭോക്താക്കളെ ഏറ്റവും അധികം സ്വാധീനിക്കുന്നത് പരസ്യങ്ങളാണ്. ഈ രംഗത്ത് തന്റേതായ ഇടം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഫാറൂഖ് കോളേജിലെ മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ സുഫിയാന്‍. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ‘ഫാസ്റ്റ് ട്രാക്ക് ‘, ‘ചെമ്മണ്ണൂര്‍’ തുടങ്ങിയ ഇന്റെര്‍നാഷനല്‍ ബ്രാന്റുകള്‍ ഉള്‍പ്പെടെ 40 ഓളം പരസ്യങ്ങള്‍ക്കു പിന്നില്‍ സുഫിയാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാര്യം സഹപാഠികള്‍ക്കിടയില്‍ പോലും പരസ്യമാകാത്ത രഹസ്യമാണ്. മുഴുസമയ വിദ്യാര്‍ത്ഥിയായി ക്യാമ്പസില്‍ നിറഞ്ഞു നില്‍ക്കുന്നതു കാണാറുണ്ടെങ്കിലും ഒഴിവു വേളകളില്‍ സുഫിയാന്‍ പുതിയ പ്രൊജക്ടുകളുടെ എഡിറ്റിംങ്ങ് നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളിലായിരിക്കും. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിക്‌സ്-കോം ...

Read More »

പത്തരമാറ്റ് പൊന്ന്

Fathah

  തുടര്‍ച്ചയായി കലോത്സവങ്ങളില്‍ സര്‍ഗ്ഗപ്രതിഭ എന്ന പദവിക്ക് ഇന്നേവരെ കോട്ടം തട്ടിയിട്ടില്ല. എങ്കില്‍ പോലും മുഖത്ത് അഹങ്കാരത്തിന്റെയോ ജാടയുടേയോ ഒരു അംശം പോലുമില്ലാതെ ചെറുപുഞ്ചിരിയും നിഷ്‌കളങ്ക ഭാവവുമായ് ഒരാള്‍…അയാളെ പത്തരമാറ്റ് പൊന്ന് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടോ.? ഫാറൂഖ് കോളേജ് രണ്ടാം വര്‍ഷ എം.കോം. വിദ്യാര്‍ത്ഥിയായ കെ.പി. ഫത്തഹ് റഹ്മാനാണ് ഈ മിടുക്കന്‍. കൊടുവള്ളി കല്ലംപിലാക്കല്‍ മുഹമ്മദ്-റസിയ ദമ്പതികളുടെ മൂത്ത മകനാണ് ഫത്തഹ്. ചാത്തമംഗലത്തുള്ള എം.ഇ.എസ്. കോളേജിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ഡിഗ്രി ആദ്യ വര്‍ഷം തന്നെ കാലിക്കറ്റ് സര്‍വ്വകലാശാല സര്‍ഗപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് എം.ഇ.എസ്. ...

Read More »