Author Archives: Farook Awaz

ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ കൂട്ടായ്മ

Hypo-1

ഫാറൂഖ് കോളേജിനെതിരെ ഒരു വിഭാഗം മീഡിയകള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോളേജില്‍ ലിംഗ വിവേചനം നടക്കുന്നതായി ചില തല്‍പ്പര കക്ഷികള്‍ നവ മാധ്യമങ്ങളെയും ദൃശ്യമാധ്യമങ്ങളെയും കൂട്ടുപിടിച്ച് പ്രചരിപ്പിക്കുന്നതിനെതിരെയാണ് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ബെഞ്ചിലിരുന്ന് പഠിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തുവെന്നാണ് വ്യാജവാര്‍ത്ത സൃഷ്ടിച്ചിരുന്നത്. ഒന്നാം വര്‍ഷ ഭാഷാ പൊതുക്ലാസ്സില്‍ പതിവിന് വിപരീതമായി ചില വിദ്യാര്‍ത്ഥികള്‍ രണ്ടു പ്രത്യേക ബെഞ്ചുകളില്‍ ഇടകലര്‍ന്നു തിങ്ങിയിരുന്നതിനാല്‍ ഇവരോട് അധ്യാപകന്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ...

Read More »

ലഹരി വിമുക്ത സമൂഹത്തിനായി വിദ്യാര്‍ത്ഥികള്‍

3

ലഹരി വിമുക്ത സമൂഹത്തിനായി അണിചേരുമെന്ന് പ്രതിജ്ഞയെടുത്ത് വിദ്യാര്‍ത്ഥികള്‍. അന്താരാഷ്ട്ര യുവജനദിനത്തിന്റെ ഭാഗമായി കോഴിക്കോട് ഫാറൂഖ് കോളേജില്‍ സംഘടിപ്പിച്ച കൂട്ടായ്മയിലാണ് സമൂഹനന്മക്കായി അണിചേരുമെന്ന് വിദ്യാര്‍ത്ഥി സമൂഹം വ്യക്തമാക്കിയത്.കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസ്, റെഡ് റിബണ്‍ ക്ലബ്ബ് എന്നിവരുമായി ചേര്‍ന്ന് ഫാറൂഖ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്്കീമാണ് വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് കൗണ്‍സിലര്‍ റെസീന വിദ്യാര്‍ത്ഥികള്‍ക്ക് യുവജനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹനന്മ, ലഹരിവിമുക്ത സമൂഹം, എയ്ഡ്‌സ് വിമുക്ത ലോകം എന്നിവക്കായി ...

Read More »

യൂദ്ധത്തിനെതിരെ പ്രതികരിച്ച് ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി കൂട്ടായ്മ.

1

ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിഭാഗം ‘ഹിരോഷിമ നാഗസാക്കി’ ദിനാചരണത്തിന്റെ ഭാഗമായി ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ ഡോക്യുമെന്റെറി പ്രദര്‍ശനവും സംവാദവും സംഘടിപ്പിച്ചു. പ്രശസ്ത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്റെ ‘വാര്‍ ആന്റ് പീസ്’ എന്ന ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. യൂദ്ധങ്ങള്‍ ഭരണകൂടങ്ങളുടെ മാത്രം ആവശ്യമെന്നായി സംവാദത്തിലുയര്‍ന്ന പൊതുവികാരം. വംശീയതയുടെയും ദേശീയതയുടെയും മറവില്‍ യുദ്ധക്കൊതിയന്‍മാര്‍ കച്ചവടക്കണ്ണ് തുറക്കുമ്പോള്‍ ദുരിതത്തിലാവുന്നത് സാധാരണക്കാരാണെന്നും അതിനാല്‍ തന്നെ ലോകത്ത് ഭീതിയില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം അനിവാര്യമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഫാറൂഖ് കോളേജ് ലൈബ്രറി വിഭാഗം തലവന്‍ ഡോ. ടി.പി.ഒ ...

Read More »

Fostalgia’15: Through the images

5

ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ ‘ഫോസ’ സംഘടിപ്പിച്ച ‘ഫോസ്റ്റാള്‍ജിയ’15’ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അതിവിപുലമായ പരിപാടികളോടെ സമാപിച്ചു. Photos: Thakeeyudheen, Muneer PT, Unaise, Noufal, Hamdiya Rafeeque (5th Semester BMMC, Dept of Multimedia-Farook College)

Read More »

ഫോസ്റ്റാള്‍ജിയ ’15 : പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സമാപിച്ചു.

Inaug

ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ ‘ഫോസ’ സംഘടിപ്പിച്ച ‘ഫോസ്റ്റാള്‍ജിയ’15’ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അതിവിപുലമായ പരിപാടികളോടെ സമാപിച്ചു. സംഗമത്തിന്റെ ഉദ്ഘാടനം യൂസുഫ് അല്‍ സാഖര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തുമണിക്ക് ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന ക്യാപ്റ്റന്‍ കെ.പി. രാജഗോപാല്‍ നിര്‍വ്വഹിച്ചു. ‘ഫോസ’ പ്രസിഡണ്ട് കെ. കുഞ്ഞലവി അധ്യക്ഷനായിരുന്നു. ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന് ആദരസൂചകമായി മൗനപ്രാര്‍ത്ഥന നടത്തി. ‘ഫോസ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. കെ.യാസീന്‍ അഷ്‌റഫ് എ.പി.ജെ അബ്ദുല്‍ കലാം അനുസ്മരണ സന്ദേശം കൈമാറി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ സംസാരിച്ചു. ...

Read More »

പി.ജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 6 വരെ നീട്ടി

DSC_0125

ഫാറൂഖ് കോളേജിലെ (ഓട്ടോണമസ്) 2015-17 വര്‍ഷത്തേക്കുള്ള വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 6 വരെ നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ ബിരുദ പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വകലാശാലയില്‍ നിന്നും ഇതുവരെയും ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയതെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യായന വര്‍ഷം മുതല്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനം കോളേജ് നേരിട്ടാണ് നടത്തുന്നത്. ഫാറൂഖ് കോളേജില്‍ ഉപരി പഠനം ...

Read More »

ഏവര്‍ക്കും റംസാന്‍ ആശംസകള്‍

Ramzan

പുണ്യങ്ങളുടെ പൂക്കാലം സമാഗതമായി. ഇനി ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും ദിനരാത്രങ്ങള്‍… ഏവര്‍ക്കും ഫാറൂഖ് ആവാസിന്റെ റംസാന്‍ ആശംസകള്‍ നേരുന്നു.

Read More »

ഫാറൂഖ് കോളേജില്‍ ഡിഗ്രി പ്രവേശം ഇനി മുതല്‍ ഓണ്‍ലൈനില്‍

Reg

മെയ് 12 മുതല്‍ www.FarookAdmission.in വഴി അപേക്ഷ സമര്‍പ്പിക്കാം ഫാറൂഖ് കോളേജിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ മെയ് 12 മുതല്‍ കോളേജ് വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ് നേരിട്ടാണ് നടത്തുക. ഫാറൂഖ് കോളേജില്‍ ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെന്‍ട്രലൈസ്ഡ് അഡ്മിഷനുപകരം  കോളേജിന്റെ അഡ്മിഷന്‍ വെബ്‌സൈറ്റായ www.farookadmission.in വഴിയാണ് അപേക്ഷിക്കണ്ടതെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു.

Read More »

ഇന്റെര്‍സോണ്‍ കലോത്സവത്തില്‍ ക്രമക്കേടെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

Shak

കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ മെയ് രണ്ടുമുതല്‍ ആറൂവരെ നടന്ന ഇന്റെര്‍സോണ്‍ കലോത്സവത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അര്‍ഹിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കാതെ കലോത്സവത്തിലൂടെ രാഷ്ട്രീയ പകപോക്കല്‍ നടത്തിയതില്‍ പ്രതിഷേധിച്ചാണ് റണ്ണേഴ്‌സ് ട്രോഫി നിരസിച്ചതെന്നും സംഭവത്തിനെതിരെ നിയമ സഹായം തേടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കലോത്സസവ രജിസ്‌ട്രേഷനില്‍ തുടങ്ങി വിധിനിര്‍ണ്ണയത്തില്‍ വരെ അപാകതകളുണ്ട്. നാടകീയവും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതുമായ സംഭവങ്ങളാണ് വിധിനിര്‍ണ്ണയത്തിലടക്കം നടന്നത്. സര്‍വ്വകലാശാലയുടെ നിയമാവലി അനുസരിച്ച് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആവേണ്ടത് ഔദ്യേഗിക പദവിയിലുള്ള വ്യക്തിയാണ്. നിയമം കാറ്റില്‍ ...

Read More »