Author Archives: Farook Awaz

നിര്‍ഭയ ദിനത്തില്‍ നിര്‍ഭയരായി ഫാറൂഖ് കോളേജിലെ പെണ്‍കുട്ടികള്‍.

241

നിര്‍ഭയ ദിനത്തില്‍ കോഴിക്കോട് നഗരത്തില്‍ നിര്‍ഭയരായി ഫാറൂഖ് കോളേജിലെ പെണ്‍കുട്ടികള്‍. ക്യാമറയും കൈയിലേന്തി കോഴിക്കോട് നഗരത്തിലെ നന്‍മ തിന്മകളുടെ നേര്‍കാഴ്ചകള്‍ പകര്‍ത്തി, പെണ്‍കുട്ടികള്‍ അധികമൊന്നും കടന്നു വരാന്‍ ധൈര്യം കാണിക്കാത്ത ഫോട്ടോഗ്രാഫി മേഖലയില്‍  സാനിദ്ധ്യം തെളിയിക്കുകയായിരുന്നു മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളായ ഇവര്‍. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരായ പി.മുസ്തഫ, അജീബ് കോമാച്ചി, സാജിദ് അബൂബക്കര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രേമുകള്‍ പറഞ്ഞു കൊടുത്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ വി.കെ.സി. മമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും പ്രമുഖ ബ്ലോഗ് എഴുത്തുകാരിയുമായ രോഷ്‌നി കൈനിക്കര ...

Read More »

ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോഗ്രാഫി ക്യമ്പയിന് നാളെ തുടക്കം.

Photo

നിര്‍ഭയ ദിനത്തില്‍ കോഴിക്കോടിന്റെ ഒരു ദിവസത്തെ സ്പന്ദനങ്ങള്‍ ക്യാമറക്കുള്ളിലാക്കാന്‍ ഒരുങ്ങുകയാണ് ഫാറൂഖ് കോളേജിലെ മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍. ഡിസംബര്‍ 29 ചൊവ്വ രാവിലെ 9 മണിക്ക് മാനാഞ്ചിറ സ്‌ക്വയറില്‍ നിന്നാണ് സാമൂതിരിയുടെ നഗരത്തെ ഫോട്ടോഗ്രാഫുകളിലൂടെ വരച്ച് കാണിക്കാനുള്ള വ്യത്യസ്തമായ സംരഭത്തിന് തുടക്കമാവുന്നത്. 24 മണിക്കൂര്‍ @ കാലിക്കറ്റ് എന്ന പേരിലാണ് ക്യാമ്പയിന്‍. സ്ത്രീ പ്രാതിനിഥ്യം താരതമ്യേന കുറവായ ഫോട്ടോഗ്രാഫി മേഖലയിലേക്ക് ഉറച്ച കാല്‍വെപ്പുകളുമായി 20 ഓളം പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ 35 കുട്ടികളാണ് നഗരത്തിന്റെ മുക്കും മൂലകളും ഒപ്പിയെടുക്കാന്‍ ക്യാമറകളുമായി ഇറങ്ങുന്നത്. കോഴിക്കോടിന്റെ സാംസ്‌കാരിക ...

Read More »

എന്‍.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

NSS

വാഴക്കാട്: ഫാറൂഖ് കോളേജ് നാഷനല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്.എസ്) വളണ്ടിയര്‍മാരുടെ സപ്ത ദിന സഹവാസ ക്യാമ്പ് ‘കര്‍മ്മോത്സവ് 2015’ വാലില്ലാപ്പുഴ ബി.ടി.എം.ഒ സ്കൂളില്‍ ആരംഭിച്ചു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. എളമരം യതീംഖാന മാനേജര്‍ ശ്രീ. സിദ്ദീഖ് ഒമാനൂര്‍ അദ്ധ്യക്ഷനായിരുന്നു. വാഴക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് മുഖ്യ പ്രഭാഷണം നടത്തി. എ.ഡി.എം.ഒ. മൊയ്തീന്‍കുട്ടി, ഡോ. ജെ.ആര്‍. ശോഭ, ഫഹീം പി.എന്‍, ആതിര പി, ആഷിഖ് കൊടിയത്തൂര്‍, മുഹമ്മദ് അനസ് ഒ.പി, തുടങ്ങിയവര്‍ ആശംസകളിര്‍പ്പിച്ചു. ക്യാമ്പ് ഡയറക്ടര്‍ കമറുദ്ദീന്‍ പരപ്പില്‍ സ്വാഗതവും ...

Read More »

ഫാറൂഖ് കോളേജിനെ അനുകൂലിച്ച് ഡോ. എം.ജി. എസ് നാരായണന്‍

MGS

ഫാറൂഖ് കോളേജിനെതിരെ ഈയിടെയായി ഉയര്‍ന്നു വന്ന ആരോപണങ്ങളെ എതിര്‍ത്ത് പ്രമുഖ ചരിത്ര പണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനും ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ. എം.ജി.എസ്. നാരായണന്‍ എഴുതിയ ലേഖനം മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചു. ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ: ”സമുദായത്തിലെ ചില ഉത്പതിഷ്ണുക്കള്‍ ചേര്‍ന്നുണ്ടാക്കിയ ഫാറൂഖ് കോളേജ് ഇല്ലായിരുന്നെങ്കില്‍ അക്കാലത്ത് തന്നെപോലെ പലരും ഉപരിപഠനം സാധ്യമാകാതെ വലയുമായിരുന്നു. പെണ്‍കുട്ടികള്‍ പഠിപ്പിലും പരിശ്കാരത്തിലും ഉദ്യോഗത്തിലുമെല്ലാം മുന്‍പന്തിയിലായത് ഫാറൂഖ് കോളേജ് കാരണമാണ്.” ”കേരളത്തിലെ കോളേജുകളിലൊന്നും ആണ്‍പെണ്‍ വിദ്യാര്‍ത്ഥികള്‍ കലര്‍ന്നിരിക്കുന്ന പതിവില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പുതിയ ഒരു സമ്പ്രദായം ...

Read More »

ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികളുടെ വീഡിയോ വയറലാകുന്നു.

Musaaa

മുഹമ്മദ് റാഷിദ് അലൂപറമ്പില്‍ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജില്‍ മാത്രം വീഡിയോ കണ്ടവരുടെ എണ്ണം രണ്ടു ലക്ഷത്തിലധികം വരും. യൂടൂബില്‍ 24 മണിക്കൂറിനുള്ളില്‍ ഇരുപത്തി ആയ്യായിരത്തോളം പേരാണ് വീഡിയോകണ്ടത്. വാട്‌സാപ്പിലും വ്യാപകമായി വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഫാറൂഖ് കോളേജിനെതിരെ ചില മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരെന്നവകാശപ്പെടുന്ന ചിലരും ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തുന്നതാണ് നാലുമിനിട്ടു ദൈര്‍ഘ്യമുള്ള വിഡിയോ. ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിഭാഗം വിദ്യാര്‍ത്ഥികളാണ് വീഡിയോയുടെ അണിയറ പ്രവര്‍ത്തകര്‍. നിര്‍മ്മാണം: ഫാറൂഖ് കോളേജ് മള്‍ട്ടീമീഡിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ നിര്‍മ്മാണ സഹായികള്‍: ഫാജിദ് റഹ്മാന്‍ സി., നൗഫല്‍ ...

Read More »

ഫാറൂഖ് കോളേജില്‍ ഉള്ളത് ലിംഗ വിഭാഗീകരണം: ഡോ. എന്‍.പി.ഹാഫിസ് മുഹമ്മദ്

Hafiz-2

ഫാറൂഖ് കോളേജിനെതിരെ കഴിഞ്ഞ കുറച്ചുനാളുകളായി മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളെകുറിച്ച് എഴുത്തുകാരനും ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മുന്‍ തലവനുമായ ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് പുറത്തിറക്കിയ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം. ”ഫാറൂഖ് കോളേജില്‍ ലിംഗ വിവേചനം നടക്കുന്നുവോ എന്ന് പലതലങ്ങളിലുമുള്ളവര്‍ അന്വേഷിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്. ഫാറൂഖ് കോളേജില്‍ സോഷ്യോളജി വിഭാഗം തലവനായി 1981 മുതല്‍ 2011 വരെ പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയിലും, എന്‍.എസ്.എസ്, കലാ സാഹിതി, മാഗസിന്‍ കമ്മിറ്റി തുടങ്ങിയവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ആള്‍ എന്ന നിലയിലും ലിംഗ വിവേചനം എന്ന ...

Read More »

ഫാറൂഖ് കോളേജിനെതിരായ ദുഷ്പ്രചാരണം: പ്രിന്‍സിപ്പലിന്റെ വിശദീകരണം

Principal 2

ക്ലാസ്‌റൂമില്‍ പെണ്‍കുട്ടിയുടെ കൂടെ ഇരുന്ന ആണ്‍കുട്ടിയെ ഫാറൂഖ് കോളേജ് പുറത്താക്കി എന്നും ആണ്‍-പെണ്‍ വിവേചനം സ്ഥാപനവല്‍ക്കരിക്കാനുള്ള പുതിയ ശ്രമങ്ങളുമായി സ്വയംഭരണ പദവി ലഭിച്ച കോളേജ് മധ്യകാലത്തേക്ക് തിരിച്ചുപോകുന്നു എന്നും ധ്വനിപ്പിക്കുന്ന വാര്‍ത്തകള്‍ അവാസ്തവവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. യാഥാര്‍ത്ഥ്യങ്ങളോട് പുലബന്ധംപോലുമില്ലാത്ത കാര്യങ്ങളാണ് പത്രങ്ങളിലൂടെയും വിഷ്വല്‍ മീഡിയയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കപ്പെടുന്നത്. ഫാറൂഖ് കോളേജില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്യാമ്പസ് സംസ്‌കാരത്തിന് പുതുതായി യാതൊന്നും സംഭവിക്കുകയോ കുട്ടികളെ നിയന്ത്രിക്കുന്നതിനായി പുതിയ ഏതെങ്കിലും നിയമങ്ങള്‍ നടപ്പിലാക്കുകയോ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസില്‍ ഒരുമിച്ചിരുന്നതിന് ഒരു വിദ്യാര്‍ത്ഥിക്കെതിരെയും കോളേജ് നടപടി എടുത്തിട്ടുമില്ല. ...

Read More »