Author Archives: TP Musammil

ഫാറൂഖ് കോളേജിലെ പി.ജി. കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

PG-Admission

ഫാറൂഖ് കോളേജിലെ (ഓട്ടോണമസ്) 2017-19 വര്‍ഷത്തേക്കുള്ള വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ  ജൂണ്‍- 30 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യായന വര്‍ഷം മുതല്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനം കോളേജ് നേരിട്ടാണ് നടത്തുന്നത്. ഫാറൂഖ് കോളേജില്‍ ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെന്‍ട്രലൈസ്ഡ് അഡ്മിഷനുപകരം കോളേജിന്റെ അഡ്മിഷന്‍ വെബ്‌സൈറ്റായ www.FarookCollege.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫീസും ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. Click on the name of the ...

Read More »

ഹംനമറിയത്തിനു ഫാറൂഖ് കോളേജില്‍ സ്വീകരണം

18835938_10154460985775759_6407755433857598124_n

സിവില്‍ സര്‍വീസില്‍ 28-ാം റാങ്കിന്റെ ചരിത്ര നേട്ടം കൈവരിച്ച ഫാറൂഖ് കോളേജ് അസി. പ്രഫസര്‍ ഹംനമറിയത്തിനു കോളേജ് മാനേജ്‌മെന്റും അധ്യാപകരും സ്വീകരണം നല്‍കി. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അഹമ്മദ് ഉപഹാരം സമ്മാനിച്ചു. മാനേജര്‍ സി.പി. കുഞ്ഞിമുഹമ്മദ്, പ്രിന്‍സിപ്പല്‍ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, എന്നിവര്‍ പ്രസംഗിച്ചു.

Read More »

ഫാറൂഖ് ആവാസ് ഓണ്‍ലൈന്‍ മാഗസിന്‍ പ്രകാശനം ചെയ്തു.

DSC_0087

ഫാറൂഖ് കോളേജ്‌ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ മാഗസിന്‍ ‘ഫാറൂഖ് ആവാസ്’ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍.പി. രാജേന്ദ്രന്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘നവമാധ്യമ ശില്‍പശാല’യുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിഭാഗമാണ് വെബ്‌സൈറ്റ് അണിയിച്ചൊരുക്കിയത്. കോളേജ് ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അദ്ധ്യക്ഷനായിരുന്നു. മള്‍ട്ടിമീഡിയ വിഭാഗം തലവന്‍ ഡോ.വി.കബീര്‍ സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ എം. ഷാക്കിര്‍, മള്‍ട്ടിമീഡിയ വിഭാഗം അധ്യാപകരായ മുസമ്മില്‍ ടി.പി., അരുണ്‍ വി. കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.   ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ...

Read More »

അബൂസ്സബാഹ് മൗലവിയുടെ ജീവചരിത്രം ഇംഗ്ലീഷില്‍

IMG_2939

ഫാറൂഖ് കോളേജിന്റെ സ്ഥാപകനേതാവായ മൗലാനാ അബുസ്സബാഹ് അഹമ്മദ് അലി സാഹിബിനെകുറിച്ച് ഇംഗ്ലീഷില്‍ ആദ്യമായി രചിക്കപ്പെട്ട ജീവചരിത്ര ഗ്രന്ഥം ഫാറൂഖ് കോളേജ് ഓഡിയോ വിഷ്വല്‍ തീയറ്ററില്‍ ഈ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പ്രകാശനം ചെയ്തു. ”മൗലാനാ അബുസ്സബാഹ് അഹമ്മദ് അലി: പോട്രെയ്റ്റ്‌ ഓഫ് എ വിഷനറി ലീഡര്‍” എന്ന പേരില്‍ പ്രൊഫ. യൂ.മുഹമ്മദാണ് പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഫാറൂഖ് കോളേജ് പ്രസിദ്ധീകരണവിഭാഗം പുറത്തിറക്കുന്ന പതിമൂന്നാമത്തെ പുസ്തകമാണിത്. പ്രൊഫ. പി.മുഹമ്മദ് കുട്ടശ്ശേരി പുസ്തകം ഏറ്റുവാങ്ങി. മാധ്യമം പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ ഡോ.കെ.യാസീന്‍ അഷ്‌റഫ് പുസ്തകപരിജയം നടത്തി. പരിപാടിയില്‍ റൗസത്തുല്‍ ...

Read More »

ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീനാഥ് ഭാസി നിര്‍വ്വഹിച്ചു.

Sreenath

ഫാറൂഖ് കോളേജ് ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം യൂസുഫ് അല്‍ സാഖര്‍ ഓഡിറ്റോറിയത്തില്‍ സിനിമാതാരം ശ്രീനാഥ് ഭാസി നിര്‍വ്വഹിച്ചു.  വിദ്യാര്‍ത്ഥിയൂണിയന്‍ ചെയര്‍മാന്‍ ഷാക്കിര്‍ എം. അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടി.പി.ഒ. നസിറുദ്ധീന്‍, യൂണിയന്‍ അഡൈ്വസര്‍ ഡോ. എ.കെ. അബ്ദുല്‍ റഹീം, ഡോ. അസീസ് തരുവണ, അറബിക് വിഭാഗം അധ്യാപകന്‍ ഇ.കെ. സാജിദ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി ഹഫ്‌സ മോള്‍ സ്വാഗതവും ജോ.സെക്രട്ടറി ലുബൈബ എ.വി. നന്ദിയും പറഞ്ഞു.

Read More »

ക്യാംപ്‌സ്‌കൂപ്പ് ത്രൈമാസിക പ്രകാശനം ചെയ്തു.

Camp

ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ വിഭാഗം പൂറത്തിറക്കുന്ന ക്യാംപ്‌സ്‌കൂപ് ത്രൈമാസികയുടെ പ്രകാശനം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പ്രമുഖ ഫോട്ടോഗ്രാഫറും സോഷ്യല്‍ ആക്ടിവിസ്റ്റുമായ അജീബ് കോമാച്ചിക്ക് നല്‍കി നിര്‍വ്വഹിച്ചു. മള്‍ട്ടിമീഡിയ വിഭാഗത്തിലെ അധ്യാപകരായ മുസമ്മില്‍ ടി.പി., അരുണ്‍ വി. കൃഷ്ണ, വിദ്യാര്‍ത്ഥി എഡിറ്റര്‍ ഷിറിന്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് കോളേജ് മാഡംക്യൂറി ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫോട്ടോഗ്രാഫി ശില്പശാലയും സംഘടിപ്പിച്ചിരുന്നു. അജീബ് കോമാച്ചി തന്റെ ഫോട്ടോഗ്രാഫി അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സാജിദ് അബൂബക്കര്‍, ഫൈന്‍ ആര്‍ട്്‌സ് ...

Read More »

മേജര്‍ ഡോ. ഷായിദയ്ക്ക് സദ്ഗുരു പുരസ്‌കാരം

Shahida

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രഥമ സദ്ഗുരു പുരസ്‌കാരത്തിന് ഫാറൂഖ് കോളേജ് മാത്തമാറ്റിക്‌സ് വിഭാഗം അധ്യാപികയായ മേജര്‍ ഡോ. ഷായിദ അര്‍ഹയായി. ഈ വര്‍ഷമാണ് ആദ്യമായി സര്‍വ്വകലാശാല മികച്ച അദ്ധ്യാപകര്‍ക്കായി സദ്ഗുരു അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്ത് ആര്‍.പി. ഉസ്മാന്‍-ആമിന ദമ്പതികളുടെ മകളായി ജനിച്ച ഷായിദ ടീച്ചര്‍ 1987 ലാണ് ഫാറൂഖ് കോളേജില്‍ അധ്യാപികയായി പ്രവേശിച്ചത്. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ നിന്നും പ്രീഡിഗ്രിയും ബിരുദവും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജില്‍ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ ടീച്ചര്‍ 2013 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡിയും നേടി. ...

Read More »

സാഹിത്യം സാമൂഹിക വിപ്ലവത്തിന്: ഡോ. മഹ്മൂദ് സഈദ്

mahmoud-saeed

സാമൂഹികവിപ്ലവം വിവിധ നാടുകളില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന്റെ മുഖ്യകണ്ണി സാഹിത്യമാണെന്നും പ്രസിദ്ധ ഇറാഖി സാഹിത്യകാരന്‍ ഡോ. മഹ്മൂദ് സഈദ് അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം സംഘടിപ്പിച്ച ‘സാഹിതീയ സംഗമ’ത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ജീവന്‍ നിഴലിക്കുന്നത് നോവല്‍ സാഹിത്യത്തിലാണെന്നും അതിന്റെ നിര്‍വ്വഹണ മേഖല അതിപ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യകാരന്‍ തന്റെ തൂലിക ചലിപ്പിക്കേണ്ടത് സാമൂഹിക പരിവര്‍ത്തനത്തിനാകണമെന്നും വാസ്തവത്തില്‍ സാമൂഹിക പരിചാരക വേഷമാണ് സാഹിത്യകാരനുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ ‘സാഹിതീയ സംഗമം’ ഉദ്ഘാടനം ചെയ്തു. ...

Read More »